മുംബൈ: ഉള്ളിവില വർദ്ധനവിനിടെ പുതിയ കച്ചവട തന്ത്രവുമായി ടെക്സ്റ്റൈൽസ് ഷോപ്പുടമകൾ. തന്റെ കടയിൽ നിന്ന് 1,000രൂപയ്ക്ക് മുകളിൽ തുണികൾ വാങ്ങിയാൽ ഒരു കിലോ ഉള്ളി സൗജന്യമായി നൽകുമെന്നാണ് തനെയിലെ ഷോപ്പുടമ നൽകിയിരിക്കുന്ന ഓഫർ.  

'ശീതൾ ഹാൻഡ്‍ലൂം' എന്ന കടയുടയാണ് 'സാരിയ്ക്കൊപ്പം ഉള്ളി സൗജന്യം' എന്ന ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്.  'കിലോക്ക് 130 രൂപ എന്ന നിരക്കിലാണ് ഇവിടെ ഉള്ളി വിൽക്കുന്നത്. അതുകൊണ്ടാണ് 1,000 രൂപയ്ക്ക് മുകളിൽ വസ്ത്രങ്ങളെടുക്കുന്നവർക്ക് ഒരു കിലോ ഉള്ളി സൗജന്യം എന്ന ഓഫർ കൊണ്ടുവന്നത്'-ഷോപ്പ് ജീവനക്കാരി പറയുന്നു.

അതേസമയം, വില വർധനവിനിടെ ഉള്ളി സൗജന്യമായി നൽകുന്ന കച്ചവടതന്ത്രം വിജയിച്ചെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.