മജിസ്ട്രറ്റ് കോടതി വിധി റദ്ദാക്കണമെന്ന അപ്പീലാണ് പരിഗണിക്കുന്നത്. രാഹുൽ ഗാന്ധിയുടെ അപ്പീൽ അടുത്തമാസം 26-ന് കോടതി പരിഗണിക്കും.

ദില്ലി: അപകീർത്തി കേസിൽ മജിസ്ട്രറ്റ് കോടതി വിധി റദ്ദാക്കണമെന്ന് അവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ ഹർജി ഈ മാസം 26-ന് പരിഗണിക്കും. ഇന്ന് പരിഗണിക്കാനിരുന്ന കേസായിരുന്നെങ്കിലും അടുത്ത മാസത്തേക്ക് കോടതി മാറ്റിവെക്കുകയായിരുന്നു. സുറത്ത് സെഷൻസ് കോടതിയിലാണ് രാഹുൽ ഗാന്ധി ഹർജി നൽകിയത്. കുറ്റക്കാരനെന്ന മജിസ്ട്രേറ്റ് കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് അപ്പീലുമായി രാഹുൽ സെഷൻസ് കോടതിയിൽ എത്തിയത്. ഓഗസ്റ്റ് നാലിനായിരുന്നു രാഹുൽ ഗാന്ധിക്കെതിരെയുള്ള കീഴ്കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തത്.

Read More: 'ചൈന ഇന്ത്യയുടെ ഭൂമി കടന്നു കയറി പിടിച്ചെടുത്തു, ഒരിഞ്ചു സ്ഥലം പോലും പോയില്ലെന്നാണ് മോദി പറയുന്നത്': രാഹുൽ

രൂക്ഷമായ വാദപ്രതിവാദങ്ങൾക്ക് ശേഷം,പരമാവധി ശിക്ഷ നൽകിയത് എന്തിനാണെന്ന് വിചാരണ കോടതി വ്യക്തമാക്കിയിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ശിക്ഷാ വിധി സ്റ്റേ ചെയ്തത്. വിധി സ്റ്റേ ചെയ്തതോടെ രാഹുൽ ഗാന്ധിക്ക് എംപിയായി തുടരാൻ വഴിയൊരുങ്ങുകയും ചെയ്തു.

Read More: കെടിഎം അഡ്വഞ്ചർ ഓടിച്ച് ലഡാക്കിലെത്തി രാഹുല്‍, യാത്ര രാജീവ് ഗാന്ധിയുടെ പിറന്നാള്‍ ആഘോഷത്തിന്


അതേസമയം രാഹുൽ ഗാന്ധിക്കെതിരെ 2 കാര്യങ്ങളിൽ വിമർശനവും സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. രാഹുൽ ഗാന്ധിയുടെ വാക്കുകൾ നല്ല അഭിരുചിയുള്ളതല്ലെന്നതായിരുന്നു ഒരു വിമർശനം. പൊതുജീവിതത്തിലുള്ള ഒരാൾ പൊതുപ്രസംഗങ്ങൾ നടത്തുമ്പോൾ കൂടുതൽ ശ്രദ്ധാലുവായിരിക്കണമെന്നും കോടതി നിരീക്ഷിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്