കേരള ഹൗസിൽ നിന്ന് ഔദ്യോഗിക രേഖകൾ മോഷണം പോയതായി പരാതി. ദില്ലി തിലക് മാർഗ് പൊലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്.
ദില്ലി: കേരള ഹൗസിൽ നിന്ന് ഔദ്യോഗിക രേഖകൾ മോഷണം പോയതായി പരാതി. ലോ ഓഫീസിൽ നിന്നാണ് രേഖകൾ മോഷണം പോയത്. ദില്ലി തിലക് മാർഗ് പൊലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. നിയമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഷണ്മുവതിയാണ് പരാതി നൽകിയത്. അഡീഷണൽ ലോ സെക്രട്ടറി ഗ്രാൻസി മോഷ്ടിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

