Asianet News MalayalamAsianet News Malayalam

'കേരളത്തോട് വിവേചനമില്ല, സംസ്ഥാനങ്ങൾക്ക് എല്ലാ വിഹിതവും കൃത്യമായി നൽകുന്നുണ്ട്': കേന്ദ്രമന്ത്രി നിർമല സീതാരാമൻ

മറിച്ചുള്ള വാദങ്ങൾക്ക് മറുപടിയായി രേഖകൾ കയ്യിലുണ്ടെന്ന് പറഞ്ഞ കേന്ദ്രമന്ത്രി സംസ്ഥാനങ്ങൾക്ക് എല്ലാ വിഹിതവും കൃത്യമായി നൽകുന്നുണ്ടെന്നും വ്യക്തമാക്കി.

there is no discrimination against kerala says finance minister nirmala sitharaman sts
Author
First Published Dec 16, 2023, 4:36 PM IST

തിരുവനന്തപുരം: കേരളത്തോട് വിവേചനമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മറിച്ചുള്ള വാദങ്ങൾക്ക് മറുപടിയായി രേഖകൾ കയ്യിലുണ്ടെന്ന് പറഞ്ഞ കേന്ദ്രമന്ത്രി സംസ്ഥാനങ്ങൾക്ക് എല്ലാ വിഹിതവും കൃത്യമായി നൽകുന്നുണ്ടെന്നും വ്യക്തമാക്കി. ഒപ്പം കേന്ദ്രസർക്കാർ നൽകിയ സേവനങ്ങൾ എണ്ണിപ്പറഞ്ഞ്‌ കണക്കുകൾ നിരത്തുകയും ചെയ്തു കേന്ദ്ര ധനമന്ത്രി. 

തിരുവനന്തപുരത്ത് അനുവദിച്ച സേവനങ്ങൾ പ്രത്യേകമായി നിർമല സീതാരാമൻ എണ്ണിപ്പറയുകയും ചെയ്തു.  ജലജീവൻ മിഷൻ വഴി 2.25 ലക്ഷം വീടുകളിൽ വാട്ടർ കണക്ഷൻ നൽകി, പി.എം. ആവാസ് യോജന വഴി 24,000 വീടുകൾ നിർമിച്ചു, 20000 ശുചിമുറി നിർമിച്ചു,  76 ജൻ ഔഷധി കേന്ദ്രങ്ങൾ, ഉജ്ജ്വല പദ്ധതിയിലൂടെ 63500 കണക്ഷൻ, അന്ന യോജന സൗജന്യ റേഷൻ പദ്ധതിയിൽ 16 ലക്ഷം ഗുണഭോക്താക്കൾ, ജൻ ധൻ അക്കൗണ്ട്  8.5 ലക്ഷം അക്കൗണ്ട് എന്നിങ്ങനെയാണ് നിർമ്മല സീതാരാമൻ ചൂണ്ടിക്കാണിച്ച കണക്കുകൾ. 

Latest Videos
Follow Us:
Download App:
  • android
  • ios