Asianet News MalayalamAsianet News Malayalam

രാജ്യത്താദ്യം; അഞ്ച്‌ ഉപമുഖ്യമന്ത്രിമാരെ നിശ്ചയിച്ച് ജഗന്‍

ന്യൂനപക്ഷവിഭാഗങ്ങളില്‍ നിന്നുള്ള അഞ്ച് പേരാണ് ഉപമുഖ്യമന്ത്രിമാരാകുക.ഈ തീരുമാനം വിപ്ലവകരമായ ചുവട്‌ വയ്‌പാണെന്നാണ്‌ വിലയിരുത്തല്‍.

There will be five deputy CMs in andhrapradesh cabinet
Author
Amaravathi, First Published Jun 7, 2019, 12:56 PM IST

അമരാവതി: ആന്ധ്രാപ്രദേശിന്‌ അഞ്ച്‌ ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടായിരിക്കുമെന്ന്‌ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി. ന്യൂനപക്ഷവിഭാഗങ്ങളില്‍ നിന്നുള്ള അഞ്ച് പേരാണ് ഉപമുഖ്യമന്ത്രിമാരാകുക. ജഗന്റെ ഈ തീരുമാനം വിപ്ലവകരമായ ചുവട്‌ വയ്‌പാണെന്നാണ്‌ വിലയിരുത്തല്‍.

അമരാവതിയിലെ വീട്ടില്‍ വച്ച്‌ നടന്ന വൈഎസ്‌ആര്‍ കോണ്‍ഗ്രസ്‌ നേതാക്കളുടെ യോഗത്തിലാണ്‌ ജഗന്‌ ഇക്കാര്യം പ്രഖ്യാപിച്ചത്‌. 25 അംഗ മന്ത്രിസഭയില്‍ എസ്‌.സി, എസ്‌.റ്റി, ബി.സി, ന്യൂനപക്ഷം, കാപ്‌ വിഭാഗങ്ങളില്‍ നിന്ന്‌ ഓരോരുത്തരെ വീതം ഉപമുഖ്യമന്ത്രിയാക്കാനാണ്‌ തീരുമാനം. അംഗബലം കുറവുള്ള പാര്‍ട്ടികള്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കുമെന്നും ജഗന്‌ അറിയിച്ചു. 

റെഡ്ഡി വിഭാഗം മന്ത്രിസഭയുടെ സിംഹഭാഗവും കയ്യടക്കുമെന്ന അഭ്യൂഹങ്ങളെ തള്ളിക്കളയുന്നതായിരുന്നു ജഗന്റെ പ്രഖ്യാപനം.പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി രണ്ടരവര്‍ഷത്തിനു ശേഷം മന്ത്രിസഭ പുനസംഘടിപ്പിക്കുമെന്നും ജഗന്‍ അറിയിച്ചു. ചന്ദ്രബാബു നായിഡു മന്ത്രിസഭയില്‍ കാപ്‌, ബി.സി വിഭാഗങ്ങളില്‍ നിന്നായി രണ്ട്‌ ഉപമുഖ്യമന്ത്രിമാരാണ്‌ ഉണ്ടായിരുന്നത്‌.

Follow Us:
Download App:
  • android
  • ios