രണ്ട് ഡോസ് കൊവിഡ് വാക്സീൻ എടുത്താലും ഡെൽറ്റ വകഭേദത്തെ ചെറുക്കാനാകില്ലെന്ന് വിദ​ഗ്ധർ അഭിപ്രായപ്പെട്ടതോടെയാണ് ബൂസ്റ്റർ ഡോസ് നൽകണമെന്ന ആവശ്യം ഉയർന്നത്

ദില്ലി: കൊവിഡ് വാക്സീൻ ബൂസ്റ്റർ ഡോസ് തല്ക്കാലം ഉണ്ടാവില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ബൂസ്റ്റർ ഡോസ് ഇപ്പോൾ ആവശ്യമില്ലെന്നാണ് നീതി ആയോഗ് തീരുമാനം. വിദഗ്ധർ ഇക്കാര്യം ശുപാർശ ചെയ്തിട്ടില്ലെന്ന് വിദഗ്ധസമിതി അദ്ധ്യക്ഷൻ വികെ പോൾ പറഞ്ഞു.

രണ്ട് ഡോസ് കൊവിഡ് വാക്സീൻ എടുത്താലും ഡെൽറ്റ വകഭേദത്തെ ചെറുക്കാനാകില്ലെന്ന് വിദ​ഗ്ധർ അഭിപ്രായപ്പെട്ടതോടെയാണ് ബൂസ്റ്റർ ഡോസ് നൽകണമെന്ന ആവശ്യം ഉയർന്നത്. നിലവിൽ രണ്ട് ഡോസ് വാക്സീൻ എടുത്തവർക്കും കൊവിഡ് വരുന്നുണ്ട്. എന്നാൽ ഭൂരിഭാ​ഗം പേർക്കും അത് ​ഗുരുതരമാകുന്നില്ലെന്നതാണ് ആശ്വാസം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona