Asianet News MalayalamAsianet News Malayalam

ഒറ്റരാജ്യമായി പ്രവർത്തിച്ചാൽ ഒന്നിനും കുറവുണ്ടാവില്ല, സംസ്ഥാനങ്ങൾക്ക് എല്ലാ പിന്തുണയും നൽകും: മോദി

ഓക്സിജൻ എത്തിക്കാൻ റെയിൽവെയും വ്യോമസേനയും രംഗത്തുണ്ട്. 15 കോടി ഡോസ് വാക്സീൻ സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകി

there will be no shortage if we work as one nation against Covid says PM Modi
Author
Delhi, First Published Apr 23, 2021, 3:34 PM IST

ദില്ലി: ഒറ്റരാജ്യമായി പ്രവർത്തിച്ചാൽ രാജ്യത്ത് ഒന്നിനും ഒരു കുറവുണ്ടാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കെജ്രിവാളുമായി കൊവിഡ് അവലോകന യോഗത്തിലുണ്ടായ വാഗ്വാദത്തിന് പിന്നാലെയാണ് പ്രതികരണം. സംസ്ഥാനങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. പൂഴ്ത്തിവയ്പ് തടയാൻ നടപടി വേണം. ഓക്സിജൻ എത്തിക്കാൻ റെയിൽവെയും വ്യോമസേനയും രംഗത്തുണ്ട്. 15 കോടി ഡോസ് വാക്സീൻ സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകി. ആശുപത്രികളുടെ സുരക്ഷ ഉറപ്പാക്കണം. ആളുകൾ പരിഭ്രാന്തരായി സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന സാഹചര്യം ഒഴിവാക്കണമെന്നും പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

ദില്ലിയിലേക്ക് ഓക്സിജൻ വിതരണം ഉറപ്പിക്കാൻ കേന്ദ്രസർക്കാരിൽ ആരോടാണ് താൻ സംസാരിക്കേണ്ടതെന്ന് ഇന്ന് ചേർന്ന അവലോകന യോഗത്തിനിടെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രധാനമന്ത്രിയോട് ചോദിച്ചിരുന്നു. ഇതിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ പ്രധാനമന്ത്രി വിമർശിക്കുകയും അരവിന്ദ് കെജ്രിവാൾ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 

Follow Us:
Download App:
  • android
  • ios