കോൺഗ്രസിനും ബിജെപിക്കുമെതിരെ പ്രാദേശിക പാർട്ടികൾ ഒറ്റക്കെട്ട് ആണെന്നും കെസിആർ പ്രതികരിച്ചു. അണ്ണാഹസാരെയുമായി ഉടൻ ചന്ദ്രശേഖർ റാവു ചർച്ച നടത്തും.
ദില്ലി: ഫെഡറൽ മുന്നണി രൂപികരണ കാര്യത്തിൽ രണ്ട് മാസത്തിനകം നിർണ്ണായക പ്രഖ്യാപനമുണ്ടാകുമെന്ന് കെ ചന്ദ്രശേഖർ റാവു (K Chandrashekhar Rao). പ്രാദേശിക പാർട്ടികളുടെ സഖ്യം യാഥാർത്ഥ്യമാകുമെന്നും കോൺഗ്രസില്ലാത്ത സഖ്യമായിരിക്കുമെന്നും കെസിആർ വ്യക്തമാക്കി. ബെംഗ്ലൂരുവിൽ ദേവഗൗഡയുടെ വസതിയിലെത്തി ജെഡിഎസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു പ്രതികരണം. ദേശപര്യടനത്തിൻറെ ഭാഗമായി അരവിന്ദ് കെജ്രിവാൾ, അഖിലേഷ് യാദവ്, ഹേമന്ദ് സോറന്‍ തുടങ്ങിയ നേതാക്കളുമായി കെസിആർ ചർച്ച നടത്തിയിരുന്നു. പ്രാദേശിക പാർട്ടികളുമായുള്ള ചർച്ച വിജയകരമാണെന്നും കോൺഗ്രസിനും ബിജെപിക്കുമെതിരെ പ്രാദേശിക പാർട്ടികൾ ഒറ്റക്കെട്ട് ആണെന്നും കെസിആർ പ്രതികരിച്ചു. അണ്ണാഹസാരെയുമായി ഉടൻ ചന്ദ്രശേഖർ റാവു ചർച്ച നടത്തും.
