Asianet News MalayalamAsianet News Malayalam

ആദായ നികുതി വകുപ്പ് നോട്ടീസയച്ചത് 'സ്‌നേഹം' കൊണ്ട്; പരിഹാസവുമായി ശരദ് പവാര്‍

ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെ, മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, മന്ത്രി ആദിത്യ താക്കറെ എന്നിവര്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്.
 

they loved us; Sharad Pawar on IT Notice
Author
Mumbai, First Published Sep 22, 2020, 8:11 PM IST

മുംബൈ: ആദായ നികുതി വകുപ്പ് നോട്ടീസയച്ചതിനെ പരിഹസിച്ച് എന്‍സിപി നേതാവ് ശരദ് പവാര്‍. കേന്ദ്രം ഞങ്ങളെ 'സ്‌നേഹി'ക്കുന്നതുകൊണ്ടാണ് നോട്ടീസ് അയച്ചതെന്ന് പവാര്‍ പറഞ്ഞു. ഇത്രയും പേര്‍ക്കിടയില്‍ നിന്ന് ഞങ്ങളെ 'സ്‌നേഹി'ക്കുന്നതില്‍ സന്തോഷമുണ്ട്. നോട്ടീസിന് മറുപടി നല്‍കാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശരദ് പവാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ശരദ് പവാര്‍ നല്‍കിയ സത്യവാങ്മൂലവുമായി ബന്ധപ്പെട്ടാണ് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചത്.

ചില കാര്യങ്ങളില്‍ വ്യക്തതയും വിശദീകരണവും ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചതെന്നും അദ്ദേഹം പറഞ്ഞു. ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെ, മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, മന്ത്രി ആദിത്യ താക്കറെ എന്നിവര്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് തവണത്തെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നല്‍കിയ സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച സംശയങ്ങള്‍ ദുരീകരിക്കാനാണ് നോട്ടീസയച്ചത്. 

എട്ട് രാജ്യസഭ എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് ശരദ് പവാര്‍ നിരാഹാര സമരം നടത്തിയിരുന്നു. എംപിമാര്‍ അവരുടെ അഭിപ്രായമാണ് പറഞ്ഞതെന്നും സഭാ നിയമപ്രകാരമല്ല അവരെ സസ്‌പെന്‍ഡ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാര്‍ പ്രതിപക്ഷത്തെ തുടച്ചുനീക്കാന്‍ ശ്രമിക്കുകയാണെന്നും പവാര്‍ ആരോപിച്ചു.
 

Follow Us:
Download App:
  • android
  • ios