ഭിക്ഷ ചോദിക്കാന്നെന്ന വ്യാജേന കടയ്ക്കുള്ളിൽ പ്രവേശിച്ച പ്രതി, വിലകൂടിയ സ്മാർട്ട്ഫോൺ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ഫോൺ കാണാതായതിനെത്തുടർന്ന് ജീവനക്കാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്.
ബെംഗളൂരു: കർണാടകയിലെ ബെലഗാവിയിൽ, ഭിക്ഷക്കാരന്റെ വേഷത്തിലെത്തിയ യുവാവ് മൊബൈൽ ഷോപ്പിൽ നിന്ന് 1.5 ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോൺ മോഷ്ടിച്ചതായി റിപ്പോർട്ട്. ഐ ഫോൺ 17 പ്രോ മോഡലാണ് കള്ളൻ അടിച്ച് മാറ്റിയത്. ഭിക്ഷ ചോദിക്കാന്നെന്ന വ്യാജേന കടയ്ക്കുള്ളിൽ പ്രവേശിച്ച പ്രതി, വിലകൂടിയ സ്മാർട്ട്ഫോൺ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ഫോൺ കാണാതായതിനെത്തുടർന്ന് ജീവനക്കാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്.
പ്രതി മോഷണം നടത്തുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. തിലക്വാഡി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ സംഭവം നടന്നത്. കടയുടമയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ തിരിച്ചറിയാനും കണ്ടെത്താനുമായി പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.


