Asianet News MalayalamAsianet News Malayalam

'കൊവിഡ് വാക്സിനാണെന്ന് അറിഞ്ഞില്ല', ഹരിയാനയിൽ മോഷ്ടിച്ച ബാ​ഗ് തിരികെ നൽകി യുവാവ്

'ക്ഷമിക്കണം, അത് കൊറോണയ്ക്കുള്ള വാസ്കിൻ ആണെന്ന് അറിഞ്ഞില്ല' - എന്ന് ഹിന്ദിയിലാണ് അയാൾ കുറിച്ചിരുന്നത്. 

Thief Returns Covid Vaccine bag With Note In Haryana
Author
Delhi, First Published Apr 23, 2021, 9:52 AM IST

ദില്ലി: വ്യാഴാഴ്ച ഹരിയാനയിൽ നിന്ന് മോഷണം പോയത് 1700 ഡോസ് വാക്സിൻ അടങ്ങിയ ബാ​ഗായിരുന്നു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ഈ വാക്സിൻ ബാ​ഗ് തിരികെയെത്തി. കൊവിഡിനുള്ള മരുന്ന് ആണെന്ന് അറിഞ്ഞിരുന്നില്ലെന്ന കുറിപ്പോടെയാണ് വാക്സിൻ അടങ്ങിയ ബാ​ഗ് മറ്റൊരാൾ വശം മോഷ്ടാവ് തന്നെ തിരികെ എത്തിച്ചത്. 

മോഷ്ടാവ് ആരാണെന്ന് അറിയില്ലെങ്കിലും ക്ഷമാപണത്തോടെ മുഴുവൻ വാക്സിനും ഇയാൾ തിരിച്ചെത്തിച്ചുവെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹരിയാനയിലെ ജിന്തിലാണ് സംഭവം നടന്നത്. മോഷ്ടിച്ച ബാ​ഗിൽ വാക്സിൻ ആണെന്നറിഞ്ഞതോടെ അജ്ഞാതനായ മോഷ്ടാവ് സിവിൽ ലൈൻ പൊലീസ് സ്റ്റേഷന് സമീപത്തെ ചായക്കടയിൽ  ബാഗ് ഏൽപ്പിക്കുകയായിരുന്നു. 

 ജിന്ത് ജനറൽ ആശുപത്രിയിൽ നിന്നാണ് മരുന്ന് അടങ്ങിയ ബാ​ഗ് മോഷണം പോയത്. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിക്കായി തെരച്ചിൽ ആരംഭിച്ചിരിക്കുരയാണ്. 

പൊലീസുകാർക്കുള്ള ആഹാരമാണെന്നും സ്റ്റേഷനിലെത്തിക്കണമെന്നും തനിക്ക് മറ്റൊരു ഡെലിവറിയുണ്ടെന്നും പറഞ്ഞാണ് അജ്ഞാതൻ ചായക്കടയിലുള്ള ആളുടെ കൈവശം വ്യാഴാഴ്ച ഉച്ചയോടെ ബാ​ഗ് ഏൽപ്പിച്ചത്. 

Follow Us:
Download App:
  • android
  • ios