ഗ്യാസ് കട്ടറുകളും മണ്ണുമാന്തി യന്ത്രവുമെല്ലാം കൊണ്ടുവന്നായിരുന്നു നാട്ടുകാരെ സാക്ഷിയാക്കി മോഷണം നടന്നത്. മൂന്ന് ദിവസം കൊണ്ടാണ് മോഷ്ടാക്കൾ ദൗത്യം പൂർത്തിയാക്കിയത്.
പട്ന: കാലപ്പഴക്കം മൂലം ഉപേക്ഷിക്കപ്പെട്ട ഇരുമ്പുപാലം സർക്കാർ ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ മോഷ്ടാക്കൾ പട്ടാപ്പകൽ നാട്ടുകാർ നോക്കിനിൽക്കെ പൊളിച്ചുകടത്തി. ബിഹാറിലെ റോഹ്താസ് ജില്ലയിലാണ് സംഭവം. 60 അടി നീളവും 500 ടൺ ഭാരവുമുള്ള പാലമാണ് ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ സംഘം പൊളിച്ചുകടത്തിക്കൊണ്ടുപോയത്. ഗ്യാസ് കട്ടറുകളും മണ്ണുമാന്തി യന്ത്രവുമെല്ലാം കൊണ്ടുവന്നായിരുന്നു നാട്ടുകാരെ സാക്ഷിയാക്കി മോഷണം നടന്നത്. മൂന്ന് ദിവസം കൊണ്ടാണ് മോഷ്ടാക്കൾ ദൗത്യം പൂർത്തിയാക്കിയത്. ഈ സമയത്തൊന്നും അധികൃതർ സംഭവം അറിഞ്ഞതേയില്ല.
അമിയാവർ ഗ്രാമത്തിൽ അറ-സോണെ കനാലിനു മുകളിലൂടെയുള്ള പാലം 1972ലാണ് നിർമിച്ചത്. പാലം അപകടാവസ്ഥയിലായതിനെ തുടർന്ന് പുതിയ കോൺക്രീറ്റ് പാലം നിർമിച്ചതോടെ ഉപയോഗിക്കാതായി. ആരാണ് പാലം പൊളിച്ചു കടത്തിയതെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. സംഭവത്തിൽ അജ്ഞാതർക്കെതിരെ ജലവിഭവ വകുപ്പ് കേസ് ഫയൽ ചെയ്തു. ഏപ്രിൽ അഞ്ചിനാണ് പാലം മോഷണം പോയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് നസ്രിഗഞ്ച് പൊലീസ് പറഞ്ഞു. 2021 ഓഗസ്റ്റിൽ, ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്ന് പിടിച്ചെടുത്ത 200 കോടി രൂപയുടെ അനധികൃത മണലും മോഷ്ടിക്കപ്പെട്ടിരുന്നു. ഈ കേസിലെ പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല.
ഇതാദ്യമായല്ല പാലങ്ങൾ മോഷണം പോകുന്നത്. 2012-ൽ, ചെക്ക് റിപ്പബ്ലിക്കിൽ പട്ടാപ്പകൽ പാലം മോഷ്ടാക്കൾ പൊളിച്ചു കൊണ്ടുപോയിരുന്നു. പാലം പൊളിക്കാൻ കരാർ എടുത്തവരാണെന്ന വ്യാജേന എത്തിയായിരുന്നു പാലം പൊളിച്ചത്. കഴിഞ്ഞ വർഷം യുഎസിലെ പെൻസിൽവാനിയയിലെ പാലത്തിൽ നിന്ന് 100,000 ഡോളർ വിലമതിക്കുന്ന സ്റ്റീൽ മോഷ്ടാക്കൾ എടുത്തുകൊണ്ടുപോയി. 2004ൽ, യുക്രൈനിലെ 36 അടി നീളമുള്ള സ്റ്റീൽ പാലവും മോഷ്ടിക്കപ്പെട്ടു.
തെളിവ് നശിപ്പിച്ച സംഭവം ; ഫിലിപ്പ് ടി വർഗീസ്, സുജേഷ് മേനോൻ എന്നീ അഭിഭാഷകരെ ചോദ്യം ചെയ്യും
കൊച്ചി: ദിലീപ് (dileep)ഉൾപ്പെട്ട വധ ഗൂഢാലോചന കേസിൽ (murder conspiracy case)രണ്ട് അഭിഭാഷകരെ (advocates)ചോദ്യം ചെയ്യും. അഭിഭാഷകരായ ഫിലിപ്പ് ടി വർഗീസ്, സുജേഷ് മേനോൻ എന്നിവർക്ക് നാളെ നോട്ടീസ് നൽകും. ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ച സംഭവത്തിൽ ആണ് നടപടിതെളിവ് നീക്കാൻ ആവശ്യപ്പെട്ടത് ഫിലിപ്പ് ടി വർഗീസ് ആണെന്ന് ഹാക്കർ സായ് ശങ്കർ വെളിപ്പെടുത്തിയിരുന്നു.
നശിപ്പിച്ചത് സുപ്രധാന രേഖകളാണെന്ന് അറിയില്ലായിരുന്നു; ദിലീപ് കൂടെയുണ്ടായിരുന്നെന്നും ഹാക്കർ സായിശങ്കർ
ദിലീപുമായി (Actor Dileep) തനിക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നില്ലെന്ന് ഹാക്കർ സായിശങ്കർ (Sai Shanker) . ഫോണിൽ നിന്ന് നശിപ്പിച്ചത് സുപ്രധാന രേഖകളാണെന്ന് അറിയില്ലായിരുന്നു. രേഖകൾ നശിപ്പിക്കുമ്പോൾ ദിലീപ് കൂടെയുണ്ടായിരുന്നു. ദിലീപിന്റെ ഫോണുകൾ പരിശോധിച്ചത് താനാണ്. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ കോടതിയെ സമീപിച്ചിട്ടില്ലെന്നും സായിശങ്കർ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞിരുന്നു.
ദിലീപിന്റെ ഫോൺരേഖ നശിപ്പിക്കുന്നതിനാണ് പ്രാധാന്യം നൽകിയത്. നശിപ്പിച്ചുകളഞ്ഞതിൽ കോടതി രേഖകളുണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസിലെ രേഖകളാണ് നശിപ്പിച്ചത്. വാട്സാപ്പിൽ ഉണ്ടായിരുന്നത് കോടതി രേഖകളാണ്. വാട്സാപ്പിലേക്ക് ഫോർവേഡ് ചെയ്ത് വന്നതാണിവ. നടിയുടെ സ്റ്റേറ്റ്മെന്റുകളായിരുന്നു പലതും. കോടതിയിൽ നിന്ന് കിട്ടുന്ന രേഖകളല്ല എന്ന് തന്നോട് പറഞ്ഞിരുന്നു. ഒരിക്കലും വീണ്ടെടുക്കാനാവാത്ത വിധം നശിപ്പിക്കാൻ പറഞ്ഞു.
ഫോണിൽ പൾസർ സുനിയുടെ ചിത്രങ്ങളുണ്ടായിരുന്നില്ല. 2019, 2020 കാലത്തെ ചിത്രങ്ങളാണ് ഫോണിൽ അധികവും ഉണ്ടായിരുന്നത്. കുടുംബചിത്രങ്ങളാണ് കൂടുതൽ ഉണ്ടായിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥരുടെ ഫോൺവിളി വിവരങ്ങളും ഉണ്ടായിരുന്നു. അഭിഭാഷകരുടെ പെൻഡ്രൈവിലാണ് വിവരങ്ങൾ ഉണ്ടായിരുന്നത്. കേസിന്റെ വിവരങ്ങളാണെന്ന് മനസിലായപ്പോൾ താൻ ചോദിച്ചു. സംരക്ഷിച്ചുകൊള്ളാമെന്ന് അഭിഭാഷകർ ഉറപ്പ് നൽകി. അന്വേഷണം വന്നപ്പോൾ മാറിനിൽക്കാൻ സഹായിച്ചതും ദിലീപിന്റെ അഭിഭാഷകരാണ് എന്നും സായിശങ്കർ പറയുന്നു.
