കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കോടതി ഉത്തരവിന്‍റെ ചുവട് പിടിച്ചാണ് എസ്ഡിഎംസിയുടെ നിര്‍ദ്ദേശം. തീരുമാനത്തിന് ദക്ഷിണ ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ അംഗീകാരവും നേടി. 

ആചാരപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കുതിരകളുടെയോ കുതിരകളുടെയോ കുതിരവണ്ടിയുടെ ഉടമകൾക്കും പരിപാലകരും വാഹനങ്ങളുടേതിന് സമാനമായ തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കണമെന്ന് നിര്‍ദ്ദേശം. ദക്ഷിണ ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് ബുധനാഴ്ച കുതിരകള്‍ക്ക് തേര്‍ഡ് പാട്ടി ഇന്‍ഷുറന്‍സ് കര്‍ശനമാക്കി ഉത്തരവ് പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കോടതി ഉത്തരവിന്‍റെ ചുവട് പിടിച്ചാണ് എസ്ഡിഎംസിയുടെ നിര്‍ദ്ദേശം.

തീരുമാനത്തിന് ദക്ഷിണ ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ അംഗീകാരവും നേടി. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിവിൽ ലൈനിൽ റോഡ് മുറിച്ച് കടക്കുന്നയാളെ പന്തയം നടത്തിയ കുതിരകളുടെ ഓട്ടത്തിനിടയില്‍ കൊല്ലപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ ആരാണ് നഷ്ടപരിഹാരം നല്‍കേണ്ടതെന്നത് കോടതി വ്യവഹാരത്തില്‍ കലാശിച്ചിരുന്നു. ഈ കേസില്‍ കുതിരയ്ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വേണമെന്നായിരുന്നു കോടതി ഉത്തരവിട്ടത്. നിലവില്‍ കുതിര വണ്ടിക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇല്ല. അതിനാല്‍ തന്നെ അപകടമുണ്ടാവുന്ന സമയത്ത് നഷ്ടപരിഹാരം സംബന്ധിച്ച ചര്‍ച്ചകള്‍ തര്‍ക്കത്തിലെത്തുന്നത് സാധാരണമാണ്.

അതിനാലാണ് പുതിയ തീരുമാനം. കുതിര ഉടമയും കുതിര വണ്ടിയുള്ളവരും കുതിരയോട്ടക്കാരും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സും ലൈസന്‍സും കര്‍ശനമായി നേടണം. നിബബന്ധനകള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുമെന്നും മുന്‍സിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്തെങ്കിലും അപകടമുണ്ടായാല്‍ നഷ്ടപരിഹാരം തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് മുഖേന ലഭ്യമാകുമെന്നും എസ്ഡിഎംസി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാര്‍ ബി കെ ഒബ്റോയി വ്യക്തമാക്കി. പൊതു സ്വകാര്യ ചടങ്ങുകളുടെ ഭാഗമാകുന്ന കുതിരകള്‍ക്ക് ഇന്‍ഷുറന്‍സ് നിബന്ധന ബാധകമാണെന്നും ഒബ്റോയി വിശദമാക്കി. 

ഒന്നും രണ്ടുമല്ല എട്ട് കുതിരകൾ, ഉദുമയിലെ ഇബ്രഹാമിന്റെ വീട്ടിൽ നിന്ന് ഉയരുന്നത് കുതിരക്കുളമ്പടികൾ

ഉദുമയിലെ ഇബ്രാഹിമിന്‍റെ വീട്ടില്‍ നിന്ന് ഉയര്‍ന്ന് കേള്‍ക്കുന്നത് കുതിരക്കുളമ്പടികളാണ്. ഒന്നും രണ്ടുമല്ല എട്ട് കുതിരകളെയാണ് ഇബ്രാഹിം വളര്‍ത്തുന്നത്. ഉദുമ പാക്യാരയിലെ ഇബ്രാഹിമിന്‍റെ വീട്ടുവളപ്പിലെ കാഴ്ചയാണ് ഈ കുതിരകൾ. സല്‍മയും മാലിക്കും ജാക്കിയും സുല്‍ത്താനുമെല്ലാം ഓടിച്ചാടി നടക്കുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയതോടെയാണ് ഇബ്രാഹിം കുതിരകളെ അരുമകളാക്കിയത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മൈസൂരിലേക്ക് നടത്തിയ വിനോദയാത്രയിലാണ് കുതിരകളോട് കമ്പം തോന്നിയത്. പതിറ്റാണ്ടുകള്‍ക്കിപ്പുറം ആദ്യ കുതിരയെ സ്വന്തമാക്കിയത് 2014ല്‍. ആദ്യം കുതിരയെ വാങ്ങിയത് ബാംഗ്ലൂരില്‍ നിന്ന്. ചെറു കുതിര ഇനമായ പോണിയായിരുന്നു അത്. പിന്നീട് മൈസൂരില്‍ നിന്നും രാജസ്ഥാനില്‍ നിന്നുമെല്ലാം കുതിരകളെ കൊണ്ടുവന്നു. ഇബ്രാഹിമിന്‍റെ മക്കളും കുതിര പരിപാലനത്തില്‍. പഴയ കുടുംബവീടിനോട് ചേര്‍ന്നുള്ള ഒന്നരയേക്കര്‍ സ്ഥലം കുതിരകൾക്ക് ഉല്ലസിക്കാനായി ഒഴിച്ചിട്ടിരിക്കുകയാണ് ഇബ്രാഹിം.