യഥാര്‍ത്ഥ സൂര്യഗ്രഹണം എന്നാല്‍ രാജ്യത്ത് ഉയരുന്ന പ്രതിഷേധങ്ങളെയും അതിനെ അടിച്ചമര്‍ത്തുന്നതിനെയും മറച്ചുവയ്ക്കാന്‍ ദേശസ്നേഹവും ഇന്‍റര്‍നെറ്റ് നിരോധനവും ഉപയോഗിക്കുന്നതാണെന്ന്...
ബെംഗളുരു: പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ മറച്ചുവയ്ക്കാന്‍ ദേശസ്നേഹം ഉപയോഗിക്കുന്നുവെന്ന് പരോക്ഷമായി പറയുന്ന വീഡിയോ പങ്കുവച്ച് നടന്‍ പ്രകാശ് രാജ്. രാജ്യത്ത് അടിയന്തരാവസ്ഥ നില്‍നില്‍ക്കുന്നുവെന്നും ജനങ്ങള്‍ ഉണരണമെന്നും ആഹ്വാനം ചെയ്യുന്ന വീഡിയോ പ്രകാശ് രാജ് തന്‍റെ സോഷ്യല്‍ മീഡിയയി അക്കൗണ്ടുകളിലൂടെയാണ് പങ്കുവെച്ചത്.
യഥാര്‍ത്ഥ സൂര്യഗ്രഹണം എന്നാല്‍ രാജ്യത്ത് ഉയരുന്ന പ്രതിഷേധങ്ങളെയും അതിനെ അടിച്ചമര്‍ത്തുന്നതിനെയും മറച്ചുവയ്ക്കാന്‍ ദേശസ്നേഹവും ഇന്‍റര്‍നെറ്റ് നിരോധനവും ഉപയോഗിക്കുന്നതാണെന്ന് വീഡിയോ പരോക്ഷമായി പറയുന്നു. പൗരത്വനിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളും ഇതിനെ പൊലീസ് അടിച്ചമര്‍ത്തുന്ന ദൃശ്യങ്ങള്‍ക്ക് പകരം 'മിലേ സുര്‍ മേരാ' എന്ന ഗാനവും മാറി മാറി കാണിക്കുന്നതാണ് പങ്കുവച്ച വീഡിയോ.
കനയ്യ കുമാറിന്‍റെ ആസാദി മുദ്രാവാക്യം ഉയരുന്നതിന് പിന്നാലെ ഗാനം വീണ്ടുമെത്തും. ഇതിനിടയില്‍ സാങ്കേതിക കാരണങ്ങളാല്‍ സംപ്രേഷണം നിര്‍ത്തിവച്ചുവെന്നും തെറ്റായ വിവരങ്ങള്‍ പങ്കുവയ്ക്കരുതെന്ന മുന്നറിയിപ്പും സ്ക്രോളായി കടന്നുപോകുന്നു. വീഡിയോ പകുതിയാകുന്നതോടെ അനിശ്ചിതകാലത്തേക്ക് സംപ്രേഷണം നിര്‍ത്തിവച്ചിരിക്കുന്നുവെന്നും വ്യക്തമാക്കുന്നു.
