മുംബൈ: നല്ല ഭക്ഷണം എവിടെ കിട്ടുമെന്ന് തെരഞ്ഞ് നടക്കുന്നവരിലാണ് നമ്മളിൽ പലരും. നല്ല ആഹാരത്തിന് അൽപ്പം ഉയർന്ന വിലയായാലും അത് നൽകുന്നതിൽ പലരും മടി കാണിക്കാറില്ല. എന്നുവെച്ച് കഴുത്തറുപ്പൻ വില വാങ്ങിക്കുന്നത് തൊണ്ട തൊടാതെ വിഴുങ്ങുകയുമില്ല.

രണ്ട് പഴത്തിന് 442 രൂപ വാങ്ങിയ സംഭവം രാജ്യമൊട്ടാകെ വൻവിവാദമായത് ഈയിടെയാണ്. ബോളിവുഡ് നടൻ രാഹുൽ ബോസിന്റെ പരാതിക്ക് പിന്നാലെ ഉപഭോക്തൃ തർക്ക പരിഹാര ഫോറം ഹോട്ടലിന് 25000 രൂപ പിഴ ശിക്ഷ വിധിച്ചപ്പോഴാണ് ഇത് വിവാദമായത്.

എന്നാൽ ഇപ്പോൾ രണ്ട് പുഴുങ്ങിയ മുട്ടയുടെ പേരിലാണ് വിവാദം. മുംബൈയിലെ ഫോർ സീസൺസ് ഹോട്ടലിൽ രണ്ട് പുഴുങ്ങിയ മുട്ടയ്ക്ക് ഈടാക്കിയത്1700 രൂപയാണ്. കാർത്തിക് ധർ എന്ന വ്യക്തി ബില്ലടക്കം ട്വീറ്റ് ചെയ്തപ്പോഴാണ് ഇത് ജനശ്രദ്ധയിൽ പെട്ടത്.

രാഹുൽ ബോസിനെ ട്വീറ്റിൽ ടാഗ് ചെയ്ത കാർത്തിക്  "നമുക്ക് പ്രതിഷേധിക്കാം?" എന്ന് ചോദിച്ചു.