Asianet News MalayalamAsianet News Malayalam

തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് പ്ലാൻറ് തുറന്നേക്കും; സർവകക്ഷിയോഗം വിളിച്ച് തമിഴ്നാട് സർക്കാർ

ഓക്സിജൻ ഉത്പാദനത്തിനായി തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് പ്ലാന്‍റ് തുറക്കാന്‍ അനുവദിക്കാത്തതില്‍ തമിഴ്നാട് സര്‍ക്കാരിനെ സുപ്രീംകോടതി അതൃപ്തി അറിയിച്ചിരുന്നു.

thoothukkudi sterlite plant may be reopened tamil nadu government calls all part meeting
Author
Chennai, First Published Apr 26, 2021, 9:15 AM IST

ചെന്നൈ: ഓക്സിജൻ ലഭ്യത പ്രതിസന്ധിയായി തുടരുന്നതിനിടെ തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് പ്ലാൻ്റ്  തുറന്നേക്കും. പ്ലാൻ്റ് തുറക്കുന്ന കാര്യ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി സർവ്വകക്ഷിയോഗം വിളിച്ചു. സ്റ്റെർലൈറ്റ് ഓക്സിജൻ പ്ലാൻ്റ് തുറക്കണമെന്ന സുപ്രീം കോടതി നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം.

ഓക്സിജൻ ഉത്പാദനത്തിനായി തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് പ്ലാന്‍റ് തുറക്കാന്‍ അനുവദിക്കാത്തതില്‍ തമിഴ്നാട് സര്‍ക്കാരിനെ സുപ്രീംകോടതി അതൃപ്തി അറിയിച്ചിരുന്നു. പ്രാണവായു ലഭിക്കാതെ ജനം മരിക്കുമ്പോള്‍ പ്ലാന്‍റ് തുറക്കാന്‍ അനുവദിക്കാത്തത് ന്യായീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിലപാട്.

എന്നാൽ പാരിസ്ഥിതിക പ്രശ്നം കാരണം അടച്ചുപൂട്ടിയ സ്റ്റെര്‍ലൈറ്റ് പ്ലാന്‍റ് വീണ്ടും തുറക്കുന്നത് പ്രതിഷേധങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന ആശങ്കയിലാണ് തമിഴ്നാട് സര്‍ക്കാര്‍. 2018ല്‍ പ്രതിഷേധകാര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവയ്പ്പില്‍ പതിമൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. പ്ലാന്‍റ് തുറക്കാന്‍ അനുമതി തേടി വേദാന്ത ഗ്രൂപ്പാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.

Follow Us:
Download App:
  • android
  • ios