കാഞ്ചീപുരം കുന്ത്രത്തൂരിലെ പാർട്ടി ജോയിന്റ് സെക്രട്ടറി ആയിരുന്ന എം പൊന്നമ്പലം ഇയാൾ വാടകയ്ക്ക് നൽകിയ വീട്ടിൽ താമസിച്ചിരുന്ന യുവതികൾ ആണ് സഹികെട്ട് തല്ലിയത്
ചെന്നൈ: അശ്ലീലസന്ദേശം അയച്ച നേതാവിനെ ചൂല് കൊണ്ടുതല്ലി യുവതികൾ. അശ്ലീലസന്ദേശം അയച്ച എഐഎഡിഎംകെ നേതാവിനാണ് ചൂല് കൊണ്ടു തല്ലേറ്റത്. 60കാരനായ എം.പൊന്നമ്പലത്തെ ആണ് യുവതികൾ ചൂല് കൊണ്ടു തല്ലിയത്. കാഞ്ചീപുരം കുന്ത്രത്തൂരിലെ പാർട്ടി ജോയിന്റ് സെക്രട്ടറി ആയിരുന്ന എം പൊന്നമ്പലം ഇയാൾ വാടകയ്ക്ക് നൽകിയ വീട്ടിൽ താമസിച്ചിരുന്ന യുവതികൾ ആണ് സഹികെട്ട് തല്ലിയത്. അപമര്യാദയായി പെരുമാറിയതോടെ മൂന്നാഴ്ച മുൻപ് ഇവർ വീടൊഴിഞ്ഞിരുന്നു.
പിന്നീടും വാട്സ്ആപ്പിൽ അശ്ലീല സന്ദേശം അയക്കാൻ തുടങ്ങിയതോടെ വിളിച്ചുവരുത്തി കൈകാര്യം ചെയ്യുകയായിരുന്നു. സുങ്കുവർഛത്രത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ സ്ത്രീകളാണ് നേതാവിനെ വളഞ്ഞിട്ട് തല്ലിയത്. കഴിഞ്ഞ ദിവസമാണ് വാടക വീട്ടിൽ വച്ച് ഇവർക്കൊപ്പമുണ്ടായിരുന്ന യുവതിക്ക് നേരെ നേതാവിന്റെ മോശം പെരുമാറ്റമുണ്ടായത്. ഇതിന് പിന്നാലെ ഇവർ മറ്റൊരു വീട്ടിലേക്ക് മാറുകയായിരുന്നു. യുവതികൾ തന്നെയാണ് നേതാവിനെ മർദ്ദിച്ച വിവരം പൊലീസിനെ അറിയിച്ചത്.
സുഡാനിൽ ഓയിൽ കമ്പനിയുടെ ചാർട്ടേഡ് വിമാനം തകർന്ന് 20 പേർ കൊല്ലപ്പെട്ടു, മരിച്ചവരിൽ ഇന്ത്യക്കാരനും
സ്ഥലത്ത് എത്തിയ പൊലീസ് നേതാവിനെ അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ പാർട്ടി ഇയാൾക്കെതിരെ അച്ചടക്ക നടപടി ആരംഭിച്ചു. ഇയാളെ എല്ലാ ചുമതലയിൽ നിന്ന് നീക്കിയതായും പാർട്ടിയിൽ നിന്ന് പുറത്താക്കിയതായും എഐഎഡിഎംകെ നേതൃത്വം വിശദമാക്കുന്നത്.
