ചെന്നൈയില്‍ ക്ഷേത്രോത്സവത്തിനിടെ ക്രെയിൻ തകർന്നുവീണു, 3 മരണം
പരിക്കേറ്റവരെ അരക്കോണം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചെന്നൈ: ചെന്നൈക്ക് സമീപം അരക്കോണം നമ്മിലിയിൽ ക്ഷേത്രോത്സവത്തിനിടെ ക്രെയിൻ തകർന്നുവീണ് മൂന്ന് മരണം. എട്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. നമ്മിലി കിൽവീദി ദ്രൗപതി അമ്മൻ ക്ഷേത്രത്തിലെ പ്രതിഷ്ഠയെ ക്രെയിനിൽ ഉയർത്തി തെരുവിലൂടെ പ്രതിക്ഷണം ചെയ്യുന്നതിനിടെ ക്രെയിൻ തകർന്ന് 20 അടി ഉയരത്തിൽ നിന്ന് ആളുകൾ താഴേക്ക് പതിക്കുകയായിരുന്നു. ഗ്രാമവാസികളായ മുത്തുകുമാരൻ, ഭൂപാലൻ, ജ്യോതി ബാബു എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ അരക്കോണം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.