ബൈക്ക് യാത്രികരിലൊരാൾ തന്റെ ബൈക്കിനൊപ്പം ബസിനടിയിൽ കുടുങ്ങി. ബസിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് ബൈക്ക് യാത്രികൻ ജീവനോടെ അഗ്നിക്കിരയാകുകയായിരുന്നു.
പട്‌ന : ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് ജീവനോടെ അഗ്നിക്കിരയായി. ദാരുണ സംഭവം നടന്നത് ബിഹാറിലാണ്. ബിഹാറിലെ പൊലീസുകാരുമായി പോകുകയായിരുന്ന ബസ് ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. ബസിനടിയിൽ കുടുങ്ങിയ യുവാവ് ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് ജീവനോടെ അഗ്നിക്കിരയാകുകയായിരുന്നു. ബൈക്ക് യാത്രികരിലൊരാൾ തന്റെ ബൈക്കിനൊപ്പം ബസിനടിയിൽ കുടുങ്ങുകയും 100 മീറ്ററോളം വലിച്ചിഴക്കപ്പെടുകയും ചെയ്തു. ഇതിനിടെ ബസിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് ബൈക്ക് യാത്രികൻ ജീവനോടെ അഗ്നിക്കിരയാകുകയായിരുന്നു. അപകടത്തിൽ മൂന്ന് ബൈക്ക് യാത്രക്കാരാണ് മരിച്ചത്.
ബുധനാഴ്ച പുലർച്ചെ ചപ്ര-സിവാൻ ഹൈവേയിലാണ് ബിഹാർ പൊലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച ബസ് ഇടിച്ച് മൂന്ന് ബൈക്ക് യാത്രികർ മരിച്ചത്. അപകടത്തെ തുടർന്ന് ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് ബസിന് തീപിടിച്ചു. അപകടത്തിൽ ബസിന് തീപിടിച്ചതിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ ബസിൽ നിന്ന് ഇറങ്ങുന്നതും സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നതും വീഡിയോകളിൽ കാണാം. അന്തരിച്ച രാഷ്ട്രീയ നേതാവ് ജയപ്രകാശ് നാരായണന്റെ 120-ാം ജന്മവാർഷിക ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു പൊലീസ്. ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്തിരുന്നു.
Read More : ഓടിക്കൊണ്ടിരിക്കെ സ്കൂട്ടറിന് തീപിടിച്ചു, യുവാവും യുവതിയും രക്ഷപ്പെട്ടത് തലനാരിഴക്ക് -വീഡിയോ വീണ്ടും വൈറല്‍
അതേസമയം വീട്ടുകാരുടെ ശ്രദ്ധയൊന്ന് മാറിയപ്പോള്‍ തുറന്ന് കിടന്ന ഗേറ്റിലൂടെ റോഡിലേക്ക് ഇറങ്ങിയ ഒന്നേകാൽ വയസുകാരൻ വണ്ടിയിടിച്ച് മരിച്ചു. വേങ്ങോട്-അമ്പാലൂർക്കോണം റോഡിൽ കിഴക്കുംകര പുത്തൻവീട്ടിൽ അബ്‍ദുള്‍ റഹിം - ഫസ്ന ദമ്പതിമാരുടെ മകൻ റയാന്‍ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചര മണിയോടെയാണ് സംഭവം. അപകടം സംഭവിച്ച് റയാനെ റോഡരികിൽ കണ്ടെത്തുമ്പോൾ വീടിന്റെ ഗേറ്റ് ചെറുതായി തുറന്നുകിടക്കുന്ന നിലയിലായിരുന്നു. കൂടുതൽ വായിക്കാം
