കുൽഗാം പ്രവിശ്യയിലെ ഹനാൻ മേഖലയിലാണ് ഇന്ന് പുലർച്ചയോടെ ആക്രമണം ഉണ്ടായത്
ദില്ലി: ജമ്മു കശ്മീരിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. കുൽഗാം ജില്ലയിലെ ഹനാൻ മേഖലയിലാണ് ഇന്ന് പുലർച്ചയോടെ ആക്രമണം ഉണ്ടായത്. ഭീകരരുടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ സൈനികരെ രക്ഷിക്കാനുള്ള ശ്രമം ഫലം കണ്ടില്ല. മേഖലയിൽ ഭീകരർക്കായി സൈന്യം തെരച്ചിൽ തുടരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
