Asianet News MalayalamAsianet News Malayalam

'ഈ കാടുമുഴുവൻ ഫോറസ്റ്റാണല്ലോ...'; നേപ്പാളിൽ 10 മണിക്കൂർ കാട്ടിൽ കുടുങ്ങിയ മൂന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി

ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ഇവർക്ക് വഴിതെറ്റിയതെന്നും അർധരാത്രിയോടെയാണ് രക്ഷാസംഘം സ്ഥലത്തെത്തിയെന്നും അധികൃതർ അറിയിച്ചു.

Three  Indian tourists who disappeared  in  Nepal Forest rescued
Author
First Published Aug 19, 2024, 8:01 AM IST | Last Updated Aug 19, 2024, 8:03 AM IST

ദില്ലി: നേപ്പാളിൽ വിനോദ സഞ്ചാരികളായ മൂന്ന് ഇന്ത്യക്കാർ കാട്ടിലടകപ്പെട്ടു. 10 മണിക്കൂറിന് ശേഷമുള്ള തിരച്ചിലിലാണ് മൂന്നം​ഗ സംഘത്തെയും ​ഗൈഡിനെയും കണ്ടെത്തിയത്. നേപ്പാളിലെ നാഗർകോട്ട് വനത്തിലാണ് സംഘത്തിന് വഴിതെറ്റി അകപ്പെട്ടത്. നിതിൻ തിവാരി, രശ്മി തിവാരി, തനിഷ് തിവാരി എന്നീ വിനോദസഞ്ചാരികളും അവരുടെ നേപ്പാളി ഗൈഡ് ഹരി പ്രസാദ് ഖരേലിനെയും കാഠ്മണ്ഡുവിൽ നിന്ന് 30 കിലോമീറ്റർ കിഴക്ക്, ഭക്തപൂർ ജില്ലയിലെ നാഗർകോട്ട് വനത്തിലെ മുഹൻ പൊഖാരി റാണി ജുല പ്രദേശത്ത് നിന്നാണ് കാണാതായത്.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ഇവർക്ക് വഴിതെറ്റിയതെന്നും അർധരാത്രിയോടെയാണ് രക്ഷാസംഘം സ്ഥലത്തെത്തിയെന്നും അധികൃതർ അറിയിച്ചു. റാണി ജുല മേഖലയിലേക്കുള്ള വഴിയെന്ന് കരുതി വനമേഖലയിലേക്ക് നീങ്ങിയതിനാലാണ് ഇവരെ കാണാതായതെന്ന് പോലീസ് പറഞ്ഞു. ഹൽഹലെ ഖൗപ പ്രദേശത്താണ് ഇവരെ കണ്ടെത്തിയത്. അട്ടയുടെ കടിയേറ്റതല്ലാതെ മറ്റ് പ്രശ്നങ്ങളൊന്നും ഇവർക്കുണ്ടായിരുന്നില്ല. 

Read more.... 13 വർഷം മുമ്പ് സുനാമിയില്‍ മരിച്ച ഭാര്യയുടെ ഭൗതികാവശിഷ്ടങ്ങള്‍ തേടി ഇന്നും കടലില്‍ മുങ്ങിത്തപ്പുന്ന ഭര്‍ത്താവ്

ഇവരെ കാണാതായെന്ന വാർത്ത പരന്നതിന് പിന്നാലെയാണ് സായുധ പോലീസ് സേനയും ജനപ്രതിനിധികളും താമസക്കാരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. രക്ഷപ്പെടുത്തിയവർ സുരക്ഷിതമായി കാഠ്മണ്ഡുവിലേക്ക് എത്തിച്ചു. 
 

Latest Videos
Follow Us:
Download App:
  • android
  • ios