ദില്ലി: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ പാക്കിസ്ഥാൻ സൈനികരുടെ ഭാഗത്ത് നിന്നുള്ള വെടിവെയ്പ്പിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ എണ്ണം മൂന്നായി. മൂന്ന് ഗ്രാമീണരും കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു. ഇന്ത്യ ശക്തമായി തിരിച്ചടിച്ചുവെന്നാണ് മേഖലയിൽ നിന്ന് ലഭിക്കുന്ന വിവരം. ഇന്ത്യയുടെ തിരിച്ചടിയിൽ ഏഴ് പാക് സൈനികർ കൊല്ലപ്പെട്ടെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു.