കൊല്‍ക്കത്ത: ബംഗാളിലെ മിഡ്‌നാപൂരില്‍ നിര്‍മാണത്തിലിരിക്കുന്ന മൂന്ന് നില കെട്ടിടം കനാലിലേക്ക് തകര്‍ന്ന് വീണു. കെട്ടിടം തകരുന്നതിന്റെ 30 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ദാസ്പുരിലെ നിസ്ചിന്ദാപുരിലാണ് സംഭവം. 

ഇറിഗേഷന്‍ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കനാല്‍ അടുത്ത ദിവസം ശുചീകരിച്ചിരുന്നു. കെട്ടിടത്തിന്റെ ഫൗണ്ടേഷന്‍ ദുര്‍ബലമായതിനാലാണ് തകര്‍ന്നതെന്ന് അധികൃതര്‍ പറഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്കേല്‍റ്റിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കെട്ടിടം തകര്‍ന്നതിലൂടെ വലിയ നഷ്ടമുണ്ടായെന്ന് നെമായ് സാമന്ത പറഞ്ഞു. സൗത്ത് ബംഗാളില്‍ കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തിരുന്നു.