തലയ്ക്ക് പരിക്കേറ്റാണ് മൂന്നുവയസുകാരി ശ്രാവന്തിയുടെ മരണം
ഹൈദരാബാദ്: തെലങ്കാന എംഎല്‍എയുടെ കാറിടിച്ച് മൂന്നുവയസുകാരി മരിച്ചു. മുലുഗു എംഎല്‍എ ധനസാരി അനസൂയ അലിയാസ് സീതാക്ക സഞ്ചരിച്ച കാര്‍ ബൈക്കില്‍ ഇടിച്ചാണ് അപകടം.അരുണ്‍ എന്ന യുവാവ് ഓടിച്ച ബൈക്കുമായാണ് എംഎല്‍എയുടെ കാര്‍ ഇടിച്ചത്. മകളുമായി അങ്കനവാടിയിലേക്ക് പോകുകയായിരുന്നു അരുണ്‍. അരുണിന്‍റെ ഭാര്യ വിജയയും ബൈക്കിലുണ്ടായിരുന്നു. തലയ്ക്ക് പരിക്കേറ്റാണ് മൂന്നുവയസുകാരി ശ്രാവന്തിയുടെ മരണം. അരുണും വിജയിയും ആശുപത്രിയിലാണ്.
Add Asianetnews as a Preferred Source

