യാത്രക്കാർ തിങ്ങിനിറഞ്ഞ ഒരു ഓട്ടോ റോഡിലൂടെ വേഗത്തിൽ പോകുന്നതിനിടെയാണ് ഒരാൾ വെള്ളം നിറച്ച ബലൂൺ ഓട്ടോയ്ക്ക് നേരെ എറിഞ്ഞത്
ലഖ്നൌ: ഹോളി ആഘോഷത്തിനിടെ (Holi Celeration) നിരവധി അപകടങ്ങളുണ്ടായതായാണ് (Accident) പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആഘോഷം അതിരുകടക്കുന്നതോടെ ജീവൻ പൊലിയുന്ന സന്ദർഭം വരെയുണ്ടായി. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ (Uttar Pradesh) ബാഗ്പത്തിൽ ശനിയാഴ്ച ഹോളി ആഘോഷത്തിൽ പങ്കെടുത്തയാൾ എറിഞ്ഞ വാട്ടർ ബലൂണിൽ ഇടിച്ചതിനെ തുടർന്ന് യാത്രക്കാരുമായി പോകുകയായിരുന്ന ഓട്ടോ മറിഞ്ഞു.
യാത്രക്കാർ തിങ്ങിനിറഞ്ഞ ഒരു ഓട്ടോ റോഡിലൂടെ വേഗത്തിൽ പോകുന്നതിനിടെയാണ് ഒരാൾ വെള്ളം നിറച്ച ബലൂൺ ഓട്ടോയ്ക്ക് നേരെ എറിഞ്ഞത്. ഇതോടെ ഓട്ടോയുടെ ബാലൻസ് തെറ്റി അത് അപകടത്തിൽപ്പെട്ടു. സംഭവത്തിൽ എത്രപേർക്ക് പരിക്കേറ്റു എന്നതിനെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സംഭവം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
ഹോളി ആഘോഷിക്കുന്നതിനിടെ മദ്യലഹരിയിൽ സ്വയം നെഞ്ചിൽ കത്തികൊണ്ട് കുത്തി, യുവാവിന് ദാരുണാന്ത്യം
ഇൻഡോർ: മധ്യപ്രദേശിലെ (Madhya Pradesh) ഇൻഡോറിൽ ഹോളി ആഘോത്തിനിടെ (Holi Celebration) കയ്യിലിരുന്ന കത്തികൊണ്ട് അബദ്ധത്തിൽ സ്വയം കുത്തി 38 കാരൻ. കൈയിൽ കത്തിയുമായി സുഹൃത്തുക്കളോടൊപ്പം നൃത്തം (Dance) ചെയ്യുകയായിരുന്ന ഗോപാൽ സോളങ്കിക്കാണ് കുത്തേറ്റത്. സ്റ്റണ്ട് അവതരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ സ്വയം കുത്തുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.
അമിതമായി മദ്യപിച്ച സോളങ്കി, സുഹൃത്തുക്കളോടൊപ്പം ഹോളി ആഘോഷിക്കുന്നതിന്റെയും നൃത്തം ചെയ്യുന്നതിന്റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇതിനിടെ ഒരു സ്റ്റണ്ട് സീക്വൻസ് പുനഃസൃഷ്ടിക്കാനുള്ള ശ്രമത്തിൽ അയാൾ കത്തികൊണ്ട് നാല് തവണ സ്വയം കുത്തുകയായിരുന്നു.
സോളങ്കിയുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് ഉടൻ തന്നെ ശ്രീ അരബിന്ദോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എത്തിച്ചു. അവിടെവച്ച് സോളങ്കിയുടെ മരണം ഡോക്ടർമാർ സ്ഥിരീകരിച്ചു. സോളങ്കിയുടെ ശരീരത്തിലേറ്റ മുറിവ് ഗുരുതരമായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
