ആലപ്പുഴ: കേരളം രാമക്ഷേത്ര ശിലാസ്ഥാപനത്തിന് നല്‍കിയ പിന്തുണ ദേശീയതയുടെ വിജയമാണെന്ന് എന്‍ഡിഎ കണ്‍വീന‌‌റും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി. ഒരുകാലത്ത് രാമക്ഷേത്രത്തെ എതിര്‍ത്തിരുന്നവര്‍ പോലും ഇന്ന് അനുകൂലിക്കുകയും ക്ഷേത്രനിര്‍മ്മാണത്തിന്‍റെ ഭാഗമാകാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നത് ഒരു നല്ല തുടക്കത്തിന്‍റെ തെളിവാണെന്ന് തുഷാർ പറയുന്നു.

അയോധ്യയിൽ നിര്‍മ്മിക്കുന്ന രാമക്ഷേത്രം ദേശീയ ഐക്യത്തിന്‍റെയും മതനിരപേക്ഷതയുടെയും പ്രതീകമാകുമെന്നും രാമക്ഷേത്രത്തിന്‍റെ ശിലാന്യാസത്തിലൂടെ കോടി ഭാരതീയരുടെ സ്വപ്നസാക്ഷാത്കാരമാണ് നിറവേറ്റപ്പെട്ടതെന്നും തുഷാർ അഭിപ്രായപ്പെട്ടു.