രണ്ട് ദിവസം കൂടി ലാമയ്ക്ക് ആശുപത്രിയിൽ തുടരേണ്ടി വരുമെന്ന് ഡോക്ടർമാരുടെ പ്രതിനിധിയായ ടെൻസിൻ ടക്ല
ദില്ലി: ടിബറ്റൻ ആത്മീയാചാര്യൻ ദലൈ ലാമയെ ശ്വാസകോശ അണുബാധയെത്തുടർന്ന് ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രണ്ട് ദിവസം കൂടി ലാമയ്ക്ക് ആശുപത്രിയിൽ തുടരേണ്ടി വരുമെന്ന് ഡോക്ടർമാരുടെ പ്രതിനിധിയായ ടെൻസിൻ ടക്ല മാധ്യമങ്ങളോട് പറഞ്ഞു.
1959ൽ ചൈനീസ് അധിനിവേശത്തിനെത്തുടർന്ന് ടിബറ്റിൽ നിന്ന് പലായനം ചെയ്ത ദലൈ ലാമയ്ക്കും സംഘത്തിനും ഇന്ത്യ രാഷ്ട്രീയ അഭയം നൽകി. തുടർന്ന് ഹിമാചൽപ്രദേശിൻറെ തലസ്ഥാനമായ ധർമ്മശാലയിലാണ് ദലൈ ലാമ താമസിച്ചിരുന്നത്.
കഴിഞ്ഞയാഴ്ച ദില്ലിയിൽ ഒരു വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുത്ത ദലൈലാമ ടിബറ്റിന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടിയല്ല, പരസ്പര ധാരണയോട് കൂടി ചൈനയുമായി ഒരു പുനഃസംഗമമാണ് താൻ ആഗ്രഹിക്കുന്നതെന്നും ദലൈലാമ പറഞ്ഞിരുന്നു.
