Asianet News MalayalamAsianet News Malayalam

തിരുപ്പതിയെ ഭീതിയിലാഴ്ത്തി വീണ്ടും പുലിയും കരടിയും!, തീര്‍ത്ഥാടകര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി അധികൃതര്‍

ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ആറു വയസ്സുകാരിയെ അലിപിരി തീർത്ഥാടക പാതയിൽ വെച്ച് രാത്രി പുലി പിടിച്ച് കൊന്ന സാഹചര്യത്തില്‍ തീര്‍ത്ഥാടന പാതയില്‍ സുരക്ഷ കൂട്ടിയിരുന്നു

 tiger and bear spotted again in Tirupati, authorities issued strict warning to pilgrims
Author
First Published Oct 27, 2023, 9:47 PM IST

ബംഗളൂരു: തിരുപ്പതിയിൽ വീണ്ടും പുലിയും കരടിയും. തിരുപ്പതിയിലെ തീർത്ഥാടനപാതയിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ആണ് 24, 25 തീയതികളിൽ രാത്രി പുലിയും കരടിയും ഇറങ്ങിയതായി കണ്ടെത്തിയത്. അലിപിരി കാനന പാതയിലും ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രത്തിന് സമീപവുമാണ് കാട്ടുമൃഗങ്ങളെ കണ്ടത്. പുലിയുടെയും കരടിയുടെയും സാന്നിധ്യം സ്ഥിരീകരിച്ചതോടെ സംഘങ്ങളായല്ലാതെ ഒരു കാരണവശാലും മല കയറരുതെന്ന് തീർത്ഥാടകർക്ക് കർശന നിർദേശം തിരുപ്പതി ദേവസ്ഥാനം അധികൃതര്‍ നല്‍കി.

ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ആറു വയസ്സുകാരിയെ അലിപിരി തീർത്ഥാടക പാതയിൽ വെച്ച് രാത്രി പുലി പിടിച്ച് കൊന്ന സാഹചര്യത്തില്‍ തീര്‍ത്ഥാടന പാതയില്‍ സുരക്ഷ കൂട്ടിയിരുന്നു. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ മുന്‍കരുതലായി ഒരു ഫോറസ്റ്റ് ഗാർഡിന് ഒപ്പം സംഘങ്ങളായി മാത്രമാണ് തിരുപ്പതിയിലേക്ക് ഇപ്പോൾ തീർത്ഥാടകരെ കടത്തി വിടുന്നത്. പുലിയുടെ ആക്രമണത്തില്‍ ആറു വയസുകാരി കൊല്ലപ്പെട്ട സംഭവത്തിനുശേഷം തിരുപ്പതിയിൽ വനംവകുപ്പ് സ്ഥാപിച്ച കൂടുകളിൽ ആറ് പുലികളും ഒരു കരടിയും കുടുങ്ങിയിരുന്നു. ജാഗ്രതാ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും ഒരുകാരണവശാലും സംഘങ്ങളായല്ലാതെ മല കയറരുതെന്നും തീര്‍ത്ഥാടകര്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ്.

തിരുപ്പതിയിൽ വീണ്ടും പുലി! 6 വയസുകാരിയെ കടിച്ചുകൊന്ന പുലി കെണിയിലായത് ഇന്ന് രാവിലെ: തീർത്ഥാടകർ‌ ഭീതിയിൽ

Follow Us:
Download App:
  • android
  • ios