അരവിന്ദ് കെജ്രിവാളിനെ നാളെ സന്ദർശിക്കാനാണ് ജയിൽ അധികൃതർ അനുമതി നിഷേധിച്ചത്. അടുത്ത ആഴ്ചയിലെ സന്ദർശന ഷെഡ്യൂൾ പൂർത്തിയായെന്നാണ് ജയിൽ അധികൃതർ വ്യക്തമാക്കിയത്. 

ദില്ലി: അരവിന്ദ് കെജരിവാളിനെ സന്ദർശിക്കാൻ ഭാര്യ സുനിത കെജ്രിവാളിന് അനുമതി നൽകാതെ തിഹാർ ജയിൽ അധികൃതർ. അരവിന്ദ് കെജ്രിവാളിനെ നാളെ സന്ദർശിക്കാനാണ് ജയിൽ അധികൃതർ അനുമതി നിഷേധിച്ചത്. അടുത്ത ആഴ്ചയിലെ സന്ദർശന ഷെഡ്യൂൾ പൂർത്തിയായെന്നാണ് ജയിൽ അധികൃതർ വ്യക്തമാക്കിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആഴ്ചയിൽ 2 തവണയേ സന്ദർശകരെ കാണാൻ അനുമതിയുള്ളൂവെന്നും സുനിത മുൻകൂർ അനുമതി വാങ്ങിയില്ലെന്നുമാണ് ജയിൽ അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ വ്യക്തമായ കാരണം ഇല്ലാതെയാണ് സുനിത കെജ്രിവാളിന് അനുമതി നിഷേധിച്ചതെന്നാണ് എഎപിയുടെ വാദം. അതേസമയം, നാളെ ഉച്ചക്ക് 12:30ക്ക് എഎപി നേതാവും ദില്ലി മന്ത്രിയുമായ അതീഷി മേർലേന അരവിന്ദ് കെജ്രിവാളിനെ തിഹാർ ജയിലിൽ സന്ദർശിക്കും.