Asianet News MalayalamAsianet News Malayalam

ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് ആരംഭിച്ച രാഷ്ട്രീയ അക്രമ സംഭവങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല

TMC leader shot dead by unidentified miscreants
Author
Dum Dum, First Published Jun 5, 2019, 4:44 PM IST

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ദം ദം മുനിസിപ്പാലിറ്റി പരിധിയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. മുനിസിപ്പാലിറ്റി ആറാം വാർഡ് തൃണമൂൽ കോൺഗ്രസ് പ്രസിഡന്റ് നിർമൽ കുണ്ടുവാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വെടിയുതിർത്തത്. 

വെടിയേറ്റ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാളുടെ ജീവൻ രക്ഷിക്കാനായില്ല. നിർമ്മലിന്റെ തലയ്ക്കാണ് വെടിയേറ്റത്. പൊലീസ് കേസന്വേഷണം ആരംഭിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് ആരംഭിച്ച രാഷ്ട്രീയ അക്രമ സംഭവങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല.

തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 22 ലോക്സഭാ സീറ്റുകളിലാണ് തൃണമൂൽ സ്ഥാനാർത്ഥികൾ വിജയിച്ചത്. 18 ഇടത്ത് ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു. സിപിഎം വോട്ടുകൾ ബിജെപിയിലേക്ക് പോയെന്ന് ഇന്നലെ സീതാറാം യെച്ചൂരി പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios