വന്ദേ മാതരം, ജയ്  ഹിന്ദ്, ജയ് ബംഗ്ലാ എന്നെഴുതിയ പതിനായിരത്തോളം കാര്‍ഡുകള്‍ പ്രധാനമന്ത്രിക്ക് അയച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

കൊല്‍ക്കത്ത: വന്ദേ മാതരം, ജയ് ഹിന്ദ്, ജയ് ബംഗ്ലാ എന്നെഴുതിയ പതിനായിരത്തോളം കാര്‍ഡുകള്‍ പ്രധാനമന്ത്രിക്ക് അയച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ജയ് ശ്രീ റാം എന്നെഴുതിയ 10 ലക്ഷത്തോളം കാര്‍ഡുകള്‍ മമതക്ക് അയക്കുമെന്ന് ബിജെപി എംപി പറഞ്ഞതിന് പിന്നാലെയാണ് തൃണമൂലിന്‍റെ നീക്കം. പശ്ചിമ ബം​ഗാളിലെ നോര്‍ത്ത് 24 പര്‍ഗണാസിൽ വച്ച് മമതയ്ക്കെതിരെ ജയ് ശ്രീം റാം വിളിച്ച് ഒരുകൂട്ടം ആളുകളെത്തിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രണ്ട് തവണ കാറില്‍ നിന്നിറങ്ങിയ മമത, തനിക്കെതിരെ ജയ് ശ്രീറാം വിളിക്കുന്നവര്‍ക്ക് നേരെ തട്ടിക്കയറി. തുടർന്ന് ജയ് ശ്രീറാം വിളിക്കുന്നവരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് നിർദ്ദേശം നൽകി. സംഭവത്തിൽ പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത് വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുകയും ജയ ശ്രീ റാം എന്നെഴുതിയ 10 ലക്ഷത്തോളം കാര്‍ഡുകള്‍ മമതക്ക് അയക്കുമെന്നും ബിജെപി എംപി അര്‍ജ്ജുന്‍ സിംഗ് പറഞ്ഞിരുന്നു.