Asianet News MalayalamAsianet News Malayalam

മോദിക്കെതിരേ ടി.എന്‍. പ്രതാപന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

മുസ്ലീങ്ങളെ നുഴഞ്ഞുകയറ്റക്കാരെന്നും ഏറെ കുട്ടികളെ ഉത്പാദിപ്പിക്കുന്നവരെന്നും ആക്ഷേപിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗം ജനപ്രതിനിധ്യ നിയമത്തിനും ഇന്ത്യന്‍ ഭരണഘടനയ്ക്കും എതിരായ അതിക്രമം കൂടിയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

TN Prathapan complaint against PM Modi
Author
First Published Apr 23, 2024, 8:17 PM IST

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനില്‍ നടത്തിയ വിദ്വേഷ പരാമര്‍ശത്തിനെതിരേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കെപിസിസി  വര്‍ക്കിങ് പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍ എം.പി പരാതി നല്‍കി. നരേന്ദ്രമോദി നടത്തിയ പ്രസംഗം നഗ്‌നമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് പ്രതാപന്‍ കമ്മിഷനെ സമീപിച്ചത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആളുകളുടെ ഭൂമിയും സ്വത്തുക്കളുമെല്ലാമെടുത്ത് മുസ്ലിങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുമെന്നാണ് കഴിഞ്ഞദിവസം രാജസ്ഥാനിലെ ജലോറിലും ബന്‍സ്വാഡയിലും മോദി പറഞ്ഞത്.

മുസ്ലീങ്ങളെ നുഴഞ്ഞുകയറ്റക്കാരെന്നും ഏറെ കുട്ടികളെ ഉത്പാദിപ്പിക്കുന്നവരെന്നും ആക്ഷേപിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗം ജനപ്രതിനിധ്യ നിയമത്തിനും ഇന്ത്യന്‍ ഭരണഘടനയ്ക്കും എതിരായ അതിക്രമം കൂടിയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ച് ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരേ കേസെടുക്കണമെന്നും മോദിക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്നും മോദി തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കുന്നത് വിലക്കണമെന്നും മോദിയുടെ റാലികള്‍ക്ക് അനുമതി നല്‍കരുതെന്നും ടി.എന്‍. പ്രതാപന്‍ പരാതിയില്‍ ആവശ്യപ്പെട്ടു. 

Follow Us:
Download App:
  • android
  • ios