2024ൽ തെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിൽ പവാർ തീരുമാനം പുനപരിശോധിയ്ക്കണമെന്നും സ്റ്റാലിൻ പറഞ്ഞു. അതേസമയം, എൻസിപി സമിതി ശരദ് പവാറിന്റെ രാജി അംഗീകരിച്ചിട്ടില്ല. പവാർ തന്നെ പാർട്ടി അധ്യക്ഷനായി തുടരണമെന്നാണ് മുംബൈയിൽ ചേർന്ന നേതാക്കളുടെ യോഗത്തിൽ ഏക അഭിപ്രായം.
ചെന്നൈ: ശരത് പവാർ എൻസിപി ദേശീയ അധ്യക്ഷ പദവി ഒഴിയരുതെന്ന് തമിഴ് നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. മതനിരപേക്ഷ മുന്നണി ശക്തമാക്കാൻ ശരത് പവാർ എൻസിപി അധ്യക്ഷ പദവിയിൽ വേണം. 2024ൽ തെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിൽ പവാർ തീരുമാനം പുനപരിശോധിയ്ക്കണമെന്നും സ്റ്റാലിൻ പറഞ്ഞു. അതേസമയം, എൻസിപി സമിതി ശരദ് പവാറിന്റെ രാജി അംഗീകരിച്ചിട്ടില്ല. പവാർ തന്നെ പാർട്ടി അധ്യക്ഷനായി തുടരണമെന്നാണ് മുംബൈയിൽ ചേർന്ന നേതാക്കളുടെ യോഗത്തിൽ ഏക അഭിപ്രായം.
ശരദ് പവാർ എൻസിപി ദേശീയ അധ്യക്ഷ പധവി ഒഴിയുന്നതോടെ തൽ സ്ഥാനത്തേക്ക് സുപ്രിയ സുലെയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധിയും എം കെ സ്റ്റാലിനും ഫോണിൽ സുപ്രിയയെ വിളിച്ചു സംസാരിച്ചിരുന്നു. അജിത് പവാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ച് ശരദ് പവാറിന്റെ മകൾ കൂടിയായ സുപ്രിയയെ അധ്യക്ഷയാക്കാനാണ് എൻസിപിയിൽ ചർച്ചകൾ ഉയരുന്നത്. ദേശീയ അധ്യക്ഷയായി സുപ്രിയ സുലെ വരട്ടെ, അജിത്ത് പവാർ സംസ്ഥാന രാഷ്ട്രീയം കൈകാര്യം ചെയ്യട്ടെ എന്ന തലത്തിൽ പരസ്യ പ്രതികരണം വരെ ഉണ്ടായിരുന്നു. നിലവിൽ ലോക്സഭാ അംഗമാണ് സുപ്രിയ സുലെ.
രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ സംഭവം; ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കെതിരെന്ന് ശരത് പവാർ
പാർട്ടിയെ നയിക്കാൻ സുപ്രിയ സുലെ എത്തിയാൽ എൻസിപി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി പദവിയിലേക്ക് അജിത്ത് പവാറിനെ പരിഗണിച്ചേക്കും. എൻസിപിയിൽ നിന്ന് രാജി വച്ച ശരദ് പവാർ തീരുമാനം പുനഃപരിശോധിക്കാമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അത് രാജിക്കാര്യമല്ലെന്നാണ് മനസിലാകുന്നത്. ഇപ്പോഴത്തെ ചർച്ചകൾ തലമുറമാറ്റത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. മുംബൈയിൽ ആത്മകഥാ പ്രകാശന ചടങ്ങിലാണ് എൻസിപി ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയുന്നതായി ശരദ് പവാർ പ്രഖ്യാപിച്ചത്. എൻസിപി രൂപീകരിച്ചത് മുതൽ പാർട്ടിയുടെ പരമോന്നത നേതാവായി തുടരുകയായിരുന്നു ശരദ് പവാർ. എന്നാൽ പൊതുജീവിതം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
എൻസിപിയിൽ തലമുറമാറ്റം? ദേശീയ അധ്യക്ഷ പദവിയിലേക്ക് പ്രതിപക്ഷ പിന്തുണ സുപ്രിയ സുലെയ്ക്ക്
