Asianet News MalayalamAsianet News Malayalam

ലഷ്കർ ഇ തയ്ബ കമാൻഡർ അബ്രാർ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ചോദ്യം ചെയ്യലിൽ ഒരു വീട്ടിൽ ആയുധങ്ങൾ ഒളിപ്പിച്ചതായി അബ്രാർ വെളിപ്പെടുത്തിയതിന് പിന്നാലെ തെരച്ചിലിനായി എത്തിയതായിരുന്നു സുരക്ഷ സേന. അബ്രാറുമായി സംഘം വീടിനകത്തേക്ക് പ്രവേശിച്ചപ്പോൾ ഒളിച്ചിരുന്ന ഭീകരൻ വെടിയുതിർക്കുകയായിരുന്നുവെന്ന് കശ്മീർ ഐജിപി വിജയ് കുമാർ പറഞ്ഞു. 

top Lashkar-e-Taiba commander Abrar killed in the encounter with security forces
Author
Srinagar, First Published Jun 29, 2021, 7:42 AM IST

ശ്രീനഗർ: ലഷ്കർ ഇ തയ്ബ കമാൻഡർ അബ്രാർ ജമ്മുകശ്മീരിൽ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇന്നലെ അബ്രാർ സുരക്ഷസേനയുടെ പിടിയിലായിരുന്നു. ആയുധങ്ങൾ കണ്ടെടുക്കാൻ പോകുമ്പോൾ അബ്രാറിൻറെ കൂട്ടാളി വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. 

ശ്രീനഗറിലെ മലൂറ പരിംപോരയിൽ നടന്ന ഏറ്റുമുട്ടലിലാണ് അബ്രാർ കൊല്ലപ്പെട്ടത്. ചോദ്യം ചെയ്യലിൽ ഒരു വീട്ടിൽ ആയുധങ്ങൾ ഒളിപ്പിച്ചതായി അബ്രാർ വെളിപ്പെടുത്തിയതിന് പിന്നാലെ തെരച്ചിലിനായി എത്തിയതായിരുന്നു സുരക്ഷ സേന. അബ്രാറുമായി സംഘം വീടിനകത്തേക്ക് പ്രവേശിച്ചപ്പോൾ ഒളിച്ചിരുന്ന ഭീകരൻ വെടിയുതിർക്കുകയായിരുന്നുവെന്ന് കശ്മീർ ഐജിപി വിജയ് കുമാർ പറഞ്ഞു. 

പിന്നാലെ നടന്ന ഏറ്റുമുട്ടലിൽ വെടിയുതിർത്ത ഭീകരനും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. രണ്ട് എ കെ 37 തോക്കുകൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

Follow Us:
Download App:
  • android
  • ios