മംഗലാപുരം: കൊങ്കൺ പാതയിൽ മംഗളൂരു കുലശേഖരയ്ക്കടുത്ത് മണ്ണിടിഞ്ഞതിനെ തുടർന്ന് ഏര്‍പ്പെടുത്തിയ ട്രെയിൻ ഗതാഗത നിയന്ത്രണം ഇന്നും തുടരും. തിരുവനന്തപുരം - മുംബൈ ലോക്മാന്യതിലക് നേത്രാവതി എക്സ്പ്രസ്, എറണാകുളം നിസാമുദ്ധീൻ മംഗള ലക്ഷദ്വീപ് എക്സ്പ്രസ്, എന്നിവ  പാലക്കാട് വഴി തിരിച്ച് വിട്ടു. 

എറണാകുളം - അജ്മീർ, മുംബൈ ലോക്മാന്യതിലക് - കൊച്ചുവേളി ഗരീബ്‍രഥ് എക്സ്പ്രസ് എന്നീ തീവണ്ടികളും പാലക്കാട് വഴിയാണ് സർവീസ് നടത്തുക. പാത ഗതാഗതയോഗ്യമാക്കാനായുള്ള നടപടികൾ തുടരുകയാണെന്നും ഉടനെ ഗതാഗതയോഗ്യമാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും  ദക്ഷിണ റയിൽവേ അറിയിച്ചു.