തെലങ്കാന: ഹൈദരാബാദില്‍ പരിശീലന വിമാനം തകര്‍ന്ന് വീണ് രണ്ടു പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയിലെ വിദ്യാര്‍ത്ഥികളാണ് പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത്.

ഹൈദരാബാദിലെ വിക്രാബാദിന് സമീപത്ത് വെച്ചാണ് സംഭവം. പ്രകാശ് വിശാല്‍ എന്നയാളാണ് മരിച്ചവരില്‍ ഒരാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ ഒരു വനിതാ പൈലറ്റും ഉള്‍പ്പെടുന്നതായാണ് വിവരം. ഹൈദരാബാദിലെ ബെഗംപെറ്റ് എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയര്‍ന്ന് അല്‍പ്പസമയത്തിനുള്ളില്‍ വിമാനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.