ദില്ലി: ട്രാൻസ്‌ജെൻഡർ-പോക്‌സോ ബില്ലുകൾക്കും നിയമ കോഡ് ബില്ലിനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ട്രാൻസ്‌ജെൻഡറുകൾക്ക് സാമൂഹ്യ-സാമ്പത്തിക-വിദ്യാഭ്യാസ രംഗങ്ങളിൽ ഉയർച്ച ലക്ഷ്യമിട്ടുള്ളതാണ് ട്രാൻസ്‌ജെൻഡർ ബിൽ.

ഈ ബില്ലിലൂടെ ട്രാൻസ്‌ജെൻഡറുകൾ സമൂഹത്തിൽ എല്ലായിടത്തും അംഗീകരിക്കപ്പെടുമെന്നും ഇവർ സമൂഹത്തിലെ സാമ്പത്തിക ഉൽപ്പാദന പ്രക്രിയയുടെ ഭാഗമാകുമെന്നും പ്രതീക്ഷിക്കുന്നു. 

കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾക്ക് വധശിക്ഷ വരെ ഉറപ്പാക്കുന്നതും, അശ്ലീല വീഡിയോകൾ പകര്‍ത്തുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കും കനത്ത ശിക്ഷ ഉറപ്പാക്കുന്നതുമാണ് പോക്സോ ഭേദഗതി ബില്ല്. ഈ രണ്ട് ബില്ലുകളും രണ്ടാംതവണയാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലെന്‍റിൽ കൊണ്ടുവരുന്നത്. 

തൊഴിൽ മേഖലകളെ ഏകീകരിക്കാനുള്ള ഭേദഗതി ബില്ലിൽ ദൃശ്യമാധ്യമങ്ങളെ തൊഴിൽ നിയമത്തിന്‍റെ കീഴിൽ കൊണ്ടുവരാനുള്ള വ്യവസ്ഥകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.