Asianet News MalayalamAsianet News Malayalam

വാജ്പേയ് സ്മൃതിയിൽ സദ്ഭരണ ദിനം ആചരിച്ച് കേന്ദ്ര സര്‍ക്കാര്‍; പ്രതിമാ സമര്‍പ്പണത്തിന് മോദി യുപിയിലേക്ക്

ഉത്തര്‍പ്രദേശ് സെക്രട്ടേറിയേറ്റായ ലോക്ഭവന് മുന്നിൽ നിര്‍മ്മിച്ച വെങ്കല പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിക്കും. കനത്ത സുരക്ഷയാണ് ഉത്തര്‍പ്രദേശിൽ ഒരുക്കിയിട്ടുള്ളത്. 

 

tribute to former PM Atal Bihari Vajpayee on his birth anniversary
Author
Delhi, First Published Dec 25, 2019, 9:55 AM IST

ദില്ലി: മുൻ പ്രധാനമന്ത്രി എബി വാജ്പേയുടെ സ്മരണയിൽ സദ്ഭരണ ദിനം ആചരിച്ച് കേന്ദ്ര സര്‍ക്കാര്‍ . അടൽ ബിഹാരി വാജ്പേയിയുടെ 96ാം ജൻമദിനത്തിൽ വലിയ പരിപാടികളാണ് കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്. രാവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തരമന്ത്രി അമിത്ഷാ , സ്പീക്കര്‍ ഓം ബിര്‍ല തുടങ്ങിയവര്‍ അടൽ സ്മൃതി മണ്ഡപമായ സാദേവ് അടലിലെത്തി പുഷ്പാര്‍ച്ചന നടത്തി. 

tribute to former PM Atal Bihari Vajpayee on his birth anniversary

tribute to former PM Atal Bihari Vajpayee on his birth anniversary

 

ഉത്തര്‍പ്രദേശിൽ സ്ഥാപിച്ച അടൽ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിക്കും. ഉത്തര്‍പ്രദേശ് സെക്രട്ടേറിയേറ്റായ ലോക്ഭവന് മുന്നിൽ നിര്‍മ്മിച്ച വെങ്കല പ്രതിമയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ വരവ് കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഉത്തര്‍പ്രദേശിൽ ഒരുക്കിയിട്ടുള്ളത്. 

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗവര്‍ണര്‍ ആനന്ദീബെൻ പട്ടേൽ എന്നിവരും പ്രതിമാ അനാച്ഛാദന ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. വാജ്പേയുടെ പേരിൽ സ്ഥാപിക്കാനൊരുങ്ങുന്ന മെഡിക്കൽ കോളേജിന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും. 

1998 മുതൽ 2004 വരെയാണ് അടൽ ബിഹാരി വാജ്പേയി ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നത്. അദ്ദേഹത്തിന്‍റെ ജൻമദിനം രാജ്യമാകെ സദ്ഭരണ ദിനമായാണ് ആചരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios