അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ട്വിറ്ററില്‍ അനിമേറ്റഡ് യോഗാ വീഡിയോ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
ദില്ലി: അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ട്വിറ്ററില്‍ അനിമേറ്റഡ് യോഗാ വീഡിയോ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രികോണാസനത്തിന്റെ 3ഡി അനിമേറ്റഡ് വീഡിയോയാണ് മോദി പങ്കുവച്ചിരിക്കുന്നത്.
ജൂണ്‍ 21ന് 2019ലെ യോഗാദിനം നമ്മള്‍ അടയാളപ്പെടുത്തും. യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കാനും മറ്റുള്ളവരെ അതിനായി പ്രചോദിപ്പിക്കാനും ഞാന്‍ നിങ്ങളെ പ്രേരിപ്പിക്കുകയാണ്. യോഗയുടെ ഗുണങ്ങള്‍ അതിഗംഭീരമാണ്. വീഡിയോ പങ്കുവച്ച് മോദി ട്വീറ്റ് ചെയ്‌തു.
Scroll to load tweet…
