തൻ്റെ ഒരു ചോദ്യത്തിനുള്ള ഉത്തരവും പ്രധാമന്ത്രിയുടെ പ്രസംഗത്തിലുണ്ടായില്ലെന്നും രാഹുൽ പരിഹസിച്ചു.

ഷില്ലോംഗ്: തൻ്റെ പ്രസംഗം മാധ്യമങ്ങളിൽ കാണാനില്ലെന്ന് രാഹുൽ ഗാന്ധി. പാ‍ർലമെൻ്റിലെ ചർച്ചയിൽ അദാനിയെക്കുറിച്ച് താൻ പ്രധാനമന്ത്രിയോട് ചോദിച്ചെങ്കിലും അദാനിയും ഒത്തുള്ള പ്രധാനമന്ത്രിയുടെ ചിത്രം ഉയർത്തി കാണിച്ചെങ്കിലും ഇതൊന്നും മാധ്യമങ്ങളിൽ വാ‍ർത്തയായില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തൻ്റെ ഒരു ചോദ്യത്തിനുള്ള ഉത്തരവും പ്രധാനമന്ത്രിയുടെ പ്രസംഗത്തിലുണ്ടായില്ലെന്നും രാഹുൽ പരിഹസിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മേഘാലയയിലെ ഷില്ലോംഗിൽ എത്തിയ രാഹുൽ പൊതുസമ്മേളനത്തിൽ സംസാരിച്ചു കൊണ്ടാണ് വിമ‍ർശനം ഉന്നയിച്ചത്. 

പ്രസംഗത്തിനിടെ തൃണമൂൽ കോൺഗ്രസിനെതിരെയും രാഹുൽ വിമ‍ർശനം ഉന്നയിച്ചു. ബംഗാളിൽ നടക്കുന്ന അക്രമങ്ങളെ കുറിച്ച് അറിയില്ലെയെന്ന് ചോദിച്ച രാഹുൽ തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ബിജെപിയെ സഹായിക്കാൻ വേണ്ടി മാത്രമാണെന്നും തൃണമൂൽ കോൺഗ്രസ് ഗോവയിൽ വന്ന് ബിജെപിയെ സഹായിച്ചിട്ട് മടങ്ങിയെന്നും മേഘാലയയിലും അവ‍ർ ലക്ഷ്യമിടുന്നത് ബിജെപിയുടെ വിജയമാണെന്നും രാഹുൽ വിമ‍ർശിച്ചു.