ഗ്യാസ് സിലിണ്ടർ തുറന്നിട്ട നിലയിലായിരുന്നു. തണുപ്പ്ക്കാലത്ത് ഉപയോഗിക്കുന്നു കരി ഉപയോഗിച്ചുള്ള അടുപ്പും കത്തിച്ചു വച്ചിരുന്നതായി പൊലീസ് അറിയിച്ചു.
ദില്ലി: ദില്ലിയിൽ മൂന്നംഗ കുടുംബത്തെ വിഷവാതകം ശ്വസിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. വസന്ത് വിഹാറിലാണ് സംഭവം. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
വസന്ത് വിഹാർ സ്വദേശിനി മഞ്ജു , മക്കളായ അൻഷിക, അങ്കു എന്നിവരാണ് മരിച്ചത്. വീടിന്റെ വാതിലുകളും ജനലുകളും വെന്റിലേറ്ററുകളുമെല്ലാം പോളിത്തീൻ കവർ കൊണ്ട് അടച്ചിരുന്നു. ഗ്യാസ് സിലിണ്ടർ തുറന്നിട്ട നിലയിലായിരുന്നു. തണുപ്പ്ക്കാലത്ത് ഉപയോഗിക്കുന്നു കരി ഉപയോഗിച്ചുള്ള അടുപ്പും കത്തിച്ചു വച്ചിരുന്നതായി പൊലീസ് അറിയിച്ചു. അടുപ്പ് കത്തിച്ചിരുന്നതിനാൽ മുറിയിൽ വിഷാംശമുള്ള കാർബൺ മോണോക്‌സൈഡ് ശ്വസിച്ചാണ് മരണമെന്നാണ് പൊലീസ് കണ്ടെത്തൽ.
