ത്രിപുരയില് കോണ്‍ഗ്രസില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ഒഴുക്ക് തുടരുകയാണ്. 2023 നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വലിയ നീക്കങ്ങള്‍ക്ക് തൃണമൂല്‍ അദ്ധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ത്രിപുരയില്‍ നടത്തുന്നത്. 

ഗുവാഹത്തി: ത്രിപുര കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ പിജുഷ് കാന്തി ബിശ്വാസ് രാജിവച്ചു. പാർട്ടി സംസ്ഥാന ഘടകം മേധാവി സ്ഥാനം രാജിവച്ചു. രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അതേ സമയം ഇദ്ദേഹം തൃണമൂല്‍ കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് സൂചന. ‘ഞാൻ ടിപിസിസി പ്രസിഡന്റ് ആയിരുന്നപ്പോൾ തന്ന സഹകരണത്തിന് എല്ലാ കോൺഗ്രസ് നേതാക്കളോടും ആത്മാർഥമായ നന്ദി അറിയിക്കുന്നു. ഇന്ന് ഞാൻ പ്രസിഡന്റ് സ്ഥാനം രാജിവച്ച് രാഷ്ട്രീയത്തിൽനിന്നും വിരമിക്കുന്നു. സോണിയ ഗാന്ധിക്ക് എന്റെ ആത്മാർഥമായ നന്ദി’ – അദ്ദേഹം ട്വീറ്റ് ചെയ്തു.

Scroll to load tweet…

ത്രിപുരയില് കോണ്‍ഗ്രസില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ഒഴുക്ക് തുടരുകയാണ്. 2023 നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വലിയ നീക്കങ്ങള്‍ക്ക് തൃണമൂല്‍ അദ്ധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ത്രിപുരയില്‍ നടത്തുന്നത്. അടുത്തിടെ മുതിര്‍ന്ന തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി ത്രിപുര സന്ദര്‍ശിച്ചിരുന്നു. അതേ സമയം 2023 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരിക്കും പിജുഷ് കാന്തി ബിശ്വാസിന്‍റെ രാജി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona