പൗരത്വ നിയമ ഭേദഗതിക്കെതിരെ ദേശീയ തലത്തിൽ സർവകക്ഷി യോഗം വിളിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു.
ഹൈദരാബാദ്: പൗരത്വ നിയമ ഭേദഗതിക്കെതിരെ ദേശീയ തലത്തിൽ സർവകക്ഷി യോഗം വിളിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. ഭേദഗതിയെ എതിർക്കുന്ന എല്ലാ പ്രതിപക്ഷ മുഖ്യമന്ത്രിമാരെയും യോഗത്തിലേക്ക് ക്ഷണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിക്കും പൗരത്വ പട്ടികക്കും എതിരെ വെള്ളിയാഴ്ച നിസാമാബാദിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ മുഴുവൻ ടി ആർ എസ് മന്ത്രിമാർക്കും ചന്ദ്രശേഖരറാവു നിർദ്ദേശം നല്‍കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
