ജോലി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ പോകുകയായിരുന്ന തന്നെ അരുണും കൂട്ടാളികളും വഴിയില്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നെന്ന്‌ ഉമാകാന്ത്‌ പറയുന്നു. അരുണിനെക്കണ്ടിട്ട്‌ ഉമാകാന്ത്‌ നമസ്‌കാരം പറഞ്ഞില്ല എന്നാരോപിച്ചായിരുന്നു പിന്നീടുള്ള തര്‍ക്കം.

ഹൈദരാബാദ്‌: തന്നെ വേണ്ടവിധം ബഹുമാനിച്ചില്ലെന്നാരോപിച്ച്‌ ടി ആര്‍ എസ്‌ നേതാവ്‌ യുവാവിന്റെ ബൈക്ക്‌ കത്തിച്ചു. ജൂബിലി ഹില്‍സിലുള്ള റഹ്മത്ത്‌ നഗറിലാണ്‌ സംഭവം.

ടി ആര്‍ എസ്‌ നേതാവ്‌ കെ അരുണ്‍കുമാറിനെതിരെയാണ്‌ പാന്‍മസാല കടക്കാരനായ ഉമാകാന്ത്‌ പരാതി നല്‍കിയിരിക്കുന്നത്‌. ജോലി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ പോകുകയായിരുന്ന തന്നെ അരുണും കൂട്ടാളികളും വഴിയില്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നെന്ന്‌ ഉമാകാന്ത്‌ പറയുന്നു. അരുണിനെക്കണ്ടിട്ട്‌ ഉമാകാന്ത്‌ നമസ്‌കാരം പറഞ്ഞില്ല എന്നാരോപിച്ചായിരുന്നു പിന്നീടുള്ള തര്‍ക്കം.

അരുണ്‍ കുമാര്‍ മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും കത്തി കാട്ടി തന്നെ ഭീഷണിപ്പെടുത്തിയെന്നും ഉമാകാന്ത്‌ പറഞ്ഞു. വാഗ്വാദത്തിനൊടുവില്‍ തന്റെ ബൈക്ക്‌ അരുണും കൂടെയുള്ളവരും ചേര്‍ന്ന്‌ തീയിട്ടെന്നും ഉമാകാന്ത്‌ പൊലീസിനോട്‌ പറഞ്ഞു. സംഭവമറിഞ്ഞ്‌ സ്ഥലത്തെത്തിയ പൊലിസിന്‌ മുമ്പില്‍ വച്ചും അരുണ്‍കുമാര്‍ ഉമാകാന്തിനോട്‌ വഴിക്കിട്ടു. പൊലീസ്‌ ഇടപെട്ടതോടെയാണ്‌ ഇയാള്‍ പിന്തിരിഞ്ഞത്‌.

ബൈക്കിന്‌ തീയിടുന്ന ദൃശ്യങ്ങള്‍ ആരോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ്‌ ചെയ്‌തതോടെ സംഭവം വൈറലാവുകയും ചെയ്‌തു.

Scroll to load tweet…