ചെന്നൈ: തമിഴ്‌നാട്ടില്‍ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് മാധ്യമപ്രവര്‍ത്തകന്‍ അടക്കം മൂന്നുപേര്‍ മരിച്ചു. 'ന്യൂസ് ജെ' റിപ്പോര്‍ട്ടറായ പ്രസന്ന(35), ഭാര്യ അര്‍ച്ചന(32), അമ്മ രേവതി (59) എന്നിവരാണ് മരിച്ചത്. കാഞ്ചീപുരം ഈസ്റ്റ് താമരത്താണ് അപകടം ഉണ്ടായത്. 

ഇന്നലെ രാത്രിയാണ് പത്ത് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. ഷോര്‍ട്ട് സെര്‍ക്യൂട്ടാണ് അപകടത്തിലേക്ക് വഴിവച്ചതെന്നാണ് പ്രാഥമിക നിഗമനം. തമിഴ്നാട് പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ വീട്ടില്‍ നിന്നും ആരും പുറത്തുവരാത്തത് ശ്രദ്ധിച്ച അയല്‍വാസി വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതത്.