Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ ആര്‍മിയുടെ ചിനാര്‍ കോര്‍പ്പ് ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍റ് ചെയ്തു; പിന്നാലെ പുനസ്ഥാപിച്ചു

ഇന്ത്യന്‍ ആര്‍മിയുടെ ചിനാര്‍ കോര്‍പ്പ്സ് എന്ന ട്വിറ്റര്‍ ഹാന്‍റില്‍ ട്വിറ്റര്‍ സസ്പെന്‍റ് ചെയ്ത്, പിന്നാലെ പുനസ്ഥാപിച്ചു.

Twitter suspends Indian Army Chinar Corps handle, then restores it
Author
Kashmir, First Published Jun 7, 2019, 4:59 PM IST

ദില്ലി: ഇന്ത്യന്‍ ആര്‍മിയുടെ ചിനാര്‍ കോര്‍പ്പ്സ് എന്ന ട്വിറ്റര്‍ ഹാന്‍റില്‍ ട്വിറ്റര്‍ സസ്പെന്‍റ് ചെയ്ത്, പിന്നാലെ പുനസ്ഥാപിച്ചു. നിയന്ത്രണ രേഖയിലും കശ്മീര്‍ താഴ്വരയിലും തീവ്രവാദം പ്രതിരോധിക്കാനായി രൂപീകരിച്ച വിഭാഗമാണ് ചിനാര്‍ ആര്‍മി എന്നറിയിപ്പെടുന്നത്. ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍റ് ചെയ്തത് ദില്ലിയിലെയും കശ്മീരിലെയും ഉദ്യോഗസ്ഥരില്‍ അമ്പരപ്പുണ്ടാക്കി. 

അക്കൗണ്ട് സസ്പെന്‍റ് ചെയ്തതിന് പിന്നാലെ ട്വിറ്ററുമായി ബന്ധപ്പെട്ടെന്നും തുടര്‍ന്ന് എത്രയും വേഗം അക്കൗണ്ട് പുന:സ്ഥാപിച്ചെന്നും ആര്‍മി ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു. ഇപ്പോള്‍ അക്കൗണ്ടിലെ ഫോളോവേഴ്സിനെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് ട്വിറ്റര്‍. 40300 ഫോളോവേഴ്സായിരുന്നു പേജിനുണ്ടായിരുന്നത്.

പേജിനെതിരെ സംഘടിതമായ ആക്രമണമാണ് നടന്നതെന്നും അനൗദ്വോഗിക റിപ്പോര്‍ട്ടുണ്ട്.  കൂട്ടത്തോടെ ആയിരക്കണക്കിന് ആളുകള്‍ പേജിനെതിരെ റിപ്പോര്‍ട്ട് ചെയ്തതാണ് പേജ് പൂട്ടാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍റെ മീഡിയ വിങ് തീവ്രവാദത്തിന് വളമാകുന്ന തരത്തില്‍ പുറത്തുവിടുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നത് ചിനാര്‍ ട്വിറ്റര്‍ ഹന്‍റിലായിരുന്നു ഇതിന്‍റെ ഭാഗമായാവാം ഹാന്‍റിലിനെതിരെ ആക്രമണം നടന്നതെന്നും ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios