നടപടി ക്രമങ്ങള്‍ അവസാനഘട്ടത്തിലാണെന്നും ട്വിറ്റര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി . ഇടക്കാല റെസിഡന്‍റ് ഗ്രീവന്‍സ് ഓഫീസര്‍  ജൂണ്‍ 21ന് സ്ഥാനമൊഴിഞ്ഞതായും കമ്പനി കോടതിയെ അറിയിച്ചു.  

ദില്ലി: പരാതി പരിഹാര ഉദ്യോഗസ്ഥനെ ഉടന്‍ നിയമിക്കുമെന്ന് ട്വിറ്റ‍ർ ദില്ലി ഹൈക്കോടതിയെ അറിയിച്ചു. നടപടി ക്രമങ്ങള്‍ അവസാനഘട്ടത്തിലാണെന്നും ട്വിറ്റര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി . ഇടക്കാല റെസിഡന്‍റ് ഗ്രീവന്‍സ് ഓഫീസര്‍ ജൂണ്‍ 21ന് സ്ഥാനമൊഴിഞ്ഞതായും കമ്പനി കോടതിയെ അറിയിച്ചു. 

ട്വിറ്ററിന്‍റെ ഗ്ലോബല്‍ പോളിസി ഡയറക്ടര്‍ ജെറെമി കെസ്സല്‍ ആണ് പുതിയ പരാതി പരിഹാര ഉദ്യോസ്ഥനാകുന്നത്. എന്നാല്‍ ഇന്ത്യക്കാരനായ കമ്പനി ഉദ്യോസ്ഥനാണ് സ്ഥാനത്ത് നിയമിതനാകേണ്ടെതെന്നാണ് ഐടി ചട്ടം. ഇത് മറികടന്നുള്ള ട്വിറ്ററിന്‍റെ നിയമനത്തിന് സർക്കാര്‍ അനുമതി നല്‍കിയേക്കില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona