ബെംഗളൂരു: അധോലോക കുറ്റവാളി രവി പൂജാരിയുടെ അനുയായിയെ നഗരത്തിൽ വെടിവച്ചുകൊന്ന സംഭവത്തിൽ 4 പേരെ ബെംഗളൂരു പൊലീസ്  അറസ്റ്റ് ചെയ്തു. 

ഇതിൽ 2 പേരെ വെടിവച്ചാണ് പിടികൂടിയത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയാണ് ബെംഗളൂരു നഗരത്തിലെ ബാറുടമയായ മനീഷ് ഷെട്ടിയെ ബാറിന് മുന്നിൽ വച്ച് വെടിവച്ചു കൊന്നത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന്  കാരണമെന്നാണ് പൊലീസിൻ്റെ നിഗമനം.