ദുരൻ മൻദീപ് സിംഗ് തൂഫാൻ, മൻമോഹൻ സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. തൻതാരൻ ജില്ലയിലെ ഗോവിന്ദ്‍വാൽ സാഹിബ് ജെയിലിലാണ് സംഘർഷമുണ്ടായത്.

അമൃത്സ‍ര്‍ : പഞ്ചാബിൽ ജെയിലിലുണ്ടായ സംഘർഷത്തിൽ സിദ്ദു മൂസേവാല കൊലപാതക കേസിലെ രണ്ട് പ്രതികൾ കൊല്ലപ്പെട്ടു. ദുരൻ മൻദീപ് സിംഗ് തൂഫാൻ, മൻമോഹൻ സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. തൻതാരൻ ജില്ലയിലെ ഗോവിന്ദ്‍വാൽ സാഹിബ് ജെയിലിലാണ് സംഘർഷമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ജയിലിനകത്തെ രണ്ട് ഗ്യാങ്ങുകൾ തമ്മിലുണ്ടായ സംഘർഷമെന്ന് പഞ്ചാബ് പോലീസ് അറിയിച്ചു.