അപകടം നടന്ന ഉടൻ തന്നെ രക്ഷാ സംഘം സ്ഥലത്തെത്തി പരിക്കേറ്റവരെ ഹെലിക്കോപ്റ്ററിൽ പുറത്തെത്തിച്ചു.

ദില്ലി: ജമ്മു കശ്മീരിലെ സിയാച്ചിനിൽ സൈനിക ക്യാമ്പിന് നേരെ മഞ്ഞുമലയിടിഞ്ഞ് വീണ് രണ്ട് സൈനികർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. അപകടം നടന്ന ഉടൻ തന്നെ രക്ഷാ സംഘം സ്ഥലത്തെത്തി പരിക്കേറ്റവരെ ഹെലിക്കോപ്റ്ററിൽ പുറത്തെത്തിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ ദിവസവും സിയാച്ചിനിൽ മഞ്ഞ് മലയിടിഞ്ഞ് വീണ് ആറ് സൈനികർ മരിച്ചിരുന്നു. സമുദ്രനിരപ്പില്‍നിന്ന് 18,000 അടി ഉയരത്തിലുള്ള തെക്കൻ സിയാച്ചിൻ മലനിരകളിലാണ് അപകടം ഉണ്ടായത്. എട്ടംഗ പട്രോളിംഗ് സംഘമാണ് അപകടത്തിൽപ്പെട്ടത്. 

Also Read:സിയാച്ചിനിൽ കാണാതായവരിൽ ആറ് പേർ മരിച്ചെന്ന് വിവരം; നാല് പേർ സൈനികർ